Entertainment

പൃഥ്വിരാജിനെക്കാൾ എത്രയോ മികച്ച രീതിയിൽ അഭിനയിക്കുന്ന വ്യക്തിയാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജിന് ഇന്ദ്രജിത്തിനെ നായകനാക്കിക്കൊണ്ട് ഒരു സിനിമ എടുത്തുകൂടെ.? – ഒമർ ലുലു |Omar Lulu talkes about Indrajith is a much better actor than Prithviraj,

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ മുഴുവൻ എത്തുന്ന വാർത്ത എന്നത് ഒമർ ലുലുവിനെ കുറിച്ചുള്ള വാർത്ത ആണ്. ഒമറിന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ ട്രെയിലറിൽ ലഹരിക്ക് പ്രാധാന്യം നൽകി എന്നും ഇതിന്റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒമര്‍ ലുലുവിനെതിരെ കേസ് എടുത്തു എന്നും ഒക്കെയുള്ള തരത്തിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഒമർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ചാണ്. പൃഥ്വിരാജ് സുകുമാരൻ ഇന്ന് നിരവധി സിനിമകൾ സംവിധാനം ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനിയുടെയും പിൻബലമുണ്ട്.

സ്വന്തമായും നിർമ്മാണ കമ്പനിയുണ്ട്. പൃഥ്വിരാജിനെക്കാൾ എത്രയോ മികച്ച രീതിയിൽ അഭിനയിക്കുന്ന വ്യക്തിയാണ് ഇന്ദ്രജിത്ത് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് പൃഥ്വിരാജിനെക്കാൾ മികച്ച അഭിനയമാണ് ഇന്ദ്രജിത്ത് കാഴ്ചവയ്ക്കുന്നത് എന്നതാണ്.. എന്നിട്ടും ഇന്ദ്രജിത്തിനെ മികച്ച സിനിമകൾ ലഭിക്കുന്നില്ല. എങ്കിൽ പിന്നെ പൃഥ്വിരാജിന് ഇന്ദ്രജിത്തിനെ നായകനാക്കിക്കൊണ്ട് ഒരു സിനിമ എടുത്തുകൂടെ ആ സിനിമ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിക്കുകയും ചെയ്യട്ടെ. ഞാനെന്റെ ഏട്ടനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞാൽ പോരെ എന്നും ചോദിക്കുന്നുണ്ട്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. അഭിമുഖത്തിന് താഴെ നിരവധി ആളുകളാണ് ആശംസകൾ ആയി എത്തിയിരിക്കുന്നത്. ഒമർ പറഞ്ഞത് സത്യമാണ് എന്നും ഇന്ദ്രജിത്ത് കഴിവുള്ള നടനാണ് എന്നും ഒക്കെയാണ് പലരും പറയുന്നത്.

ഇന്ദ്രജിത്ത് നായകനാക്കി പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഇന്ദ്രജിത്തിന്റെ കരിയർ ഗ്രാഫ് തന്നെ മാറും എന്നും വളരെ മികച്ച രീതിയിൽ ഒരു പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ദ്രജിത്തിന് സാധിക്കും എന്നും എന്തുകൊണ്ടാണ് പൃഥ്വിരാജ് അത്തരത്തിൽ ഒരു കാര്യം ആലോചിക്കാത്തത് എന്നും ഒക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഈ വാക്കുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടി.
Story Highlights: Indrajith is a much better actor than Prithviraj, why should Prithviraj make a film with Indrajith as the lead?

To Top