പ്രാക്ക് ആണ് ഒരു വിധത്തിലും സഹിക്കാൻ സാധിക്കാത്തത്, ഓണം ബംബർ അടിച്ച അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ|Onam bomber winner Anoop situation

ഒരു സമയത്ത് വളരെയധികം വൈറലായി ഒരു വാർത്തയായിരുന്നു ഓണം ബംബർ വിജയിക്ക് സ്വന്തം വീട്ടിൽ പോലും കയറാൻ സാധിക്കുന്നില്ല എന്നുള്ള ഒരു വാർത്ത. ഇപ്പോൾ ഇതാ ഓണം ബമ്പറിന്റെ വിജയിയായ അനൂപ് ഇപ്പോൾ പുതിയൊരു സംരംഭം തുടങ്ങിയിരിക്കുകയാണ്. അനൂപിന് സമ്മാനത്തുകയായി ലഭിച്ചത് 25 കോടി രൂപയായിരുന്നു. എന്നാൽ എല്ലാം കഴിഞ്ഞ് തനിക്ക് ലഭിച്ചത് 17 – 20 കോടി രൂപ മാത്രമാണ് എന്നാണ് അനൂപ് പറയുന്നത്. ഇതിൽ കുറച്ച് രോഗികളെ ഒക്കെ സഹായിച്ചിരുന്നു എന്നും പറയുന്നു. എന്നാൽ പലരും താൻ സഹായിക്കാത്തതിന് തന്നെ പ്രാകിയാണ് വീട്ടിൽ നിന്നും പോകുന്നത്. ഈ പ്രാക്ക് ആണ് ഒരു വിധത്തിലും സഹിക്കാൻ സാധിക്കാത്തത് എന്നാണ് ഇപ്പോൾ അനൂപ് പറയുന്നത്. മുൻപ് താമസിച്ച വീട്ടിൽ ഇപ്പോൾ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്.
അയൽവക്കത്തുള്ളവർ പോലും തന്നെ മനസ്സിലാക്കാത്ത ഒരു അവസ്ഥ. അതുകൊണ്ട് അവിടെ നിന്നും മാറിയാണ് ഇപ്പോൾ താമസം. സ്വന്തമായി ഒരു ലോട്ടറി കട ഇട്ടിട്ടുണ്ട്. ഇത് വിജയിക്കുന്ന ലാഭത്തിൽ നിന്നും ആളുകളെ സഹായിക്കണം എന്നാണ് വിചാരിക്കുന്നത്. പൈസ മുഴുവൻ ഫിക്സഡ് ആയി ഇട്ടിരിക്കുകയാണ്. ഇതിനിടയിൽ ഓട്ടോറിക്ഷയുമായി സ്റ്റാൻഡിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് രണ്ടുമൂന്നു പേര് തന്നെ ഓട്ടോയിൽ കയറിയതിനു ശേഷം തന്നോട് ചോദിച്ചത് മോൻ എന്തിനാ മോനെ ഇനി പണം എന്നാണ്. രണ്ടുദിവസം മാത്രമേ ഓട്ടോ ഓടാൻ പോയുള്ളൂ. ഇനി അതുകൊണ്ട് മുന്നോട്ട് നടക്കാൻ സാധിക്കില്ല എന്ന് മനസ്സിലായത് കൊണ്ട് പിന്നെ ഞാൻ വീട്ടിൽ കൊണ്ടുവന്ന് ഓട്ടോ വെറുതെ ഇടുകയായിരുന്നു ചെയ്തത് എന്നും ഓർമ്മിക്കുന്നുണ്ട് അനൂപ്. ജീവിതം ഇപ്പോൾ ഇങ്ങനെയൊക്കെ തന്നെയായി. എവിടെ ചെന്നാലും ആളുകൾ തന്നെ തിരിച്ചറിയുന്നുണ്ട്. തന്നെ കണ്ട് മാത്രം ടിക്കറ്റ് വാങ്ങുന്നവരും ഉണ്ട്. ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിൽ. ഒരുപക്ഷേ തന്റെ ജീവിതം മാറ്റിമറിച്ചത് ലോട്ടറി ആയതുകൊണ്ടായിരിക്കാം ലോട്ടറി കട തന്നെ ഇടാൻ തീരുമാനിച്ചത്.
Story Highlights: Onam bomber winner Anoop situation