Entertainment

ഓൺലൈൻ റൈഡേഴ്സിന്റെ വിളയാട്ടം. സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ചുണക്കുട്ടികൾ ജേതാക്കൾ.|Online Raiders icon player Pepe, Online Raiders winners in the Celebrity Cup.

ഓൺലൈൻ റൈഡേഴ്സിന്റെ വിളയാട്ടം. സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ചുണക്കുട്ടികൾ ജേതാക്കൾ..|Online Raiders icon player Pepe, Online Raiders winners in the Celebrity Cup.

സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച കേ. ഡീ സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായ സന്തോഷവാർത്ത ആണ് പുറത്ത് വരുന്നത്. ആറു ദിവസങ്ങളിലായി ഉത്സവം പോലെ നടന്ന ടൂർണമെന്റിൽ ഫൈനലിൽ മില്ലീനിയം സ്റ്റാർസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓൺലൈൻ റൈഡേഴ്സ് ടൂർണമെന്റിലെ ചുണക്കുട്ടികൾ ചാമ്പ്യന്മാരായത്. ഇവരുടെ സ്കോർ – മില്ലേനിയം സ്റ്റാർസ് : 135/7ഓൺലൈൻ റൈഡേഴ്സ് : 136/3(14.5) ഇങ്ങനെയാണ്. ഫൈനൽ മത്സരത്തിൽ 35 പന്തുകളിൽ നിന്ന് പുറത്താക്കാതെ 41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച് ആയി മാറിയിരുന്നത്.

ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഷാനിഫ് തന്നെയാണ് മാൻ ഓഫ് ദി സീരിയസും കരസ്ഥമാക്കിയത്. 189ന് റൺസ് നേടിയ ഓൺലൈൻ റൈഡേഴ്സിന്റെ തന്നെ സുജിത് ഗോവിന്ദൻ ആണ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി തിരഞ്ഞെടുക്കപെട്ടത്. ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ കൊറിയോഗ്രാഫേസിലെ അഭിജിത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം നേടുകയാണ് ചെയ്തത്.

ടൂർണമെന്റിൽ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന് ഐസ്പെയർ പ്രഖ്യാപിച്ച ഐ ഫോൺ മിലീനിയം സ്റ്റാർസിന്റെ അൻഷാദ് കരസ്ഥമാക്കുകയും ചെയ്തു. മലയാള സിനിമയിലെ മികച്ച താരങ്ങളും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് എന്നിവർ ഒരുമിച്ചാണ് വിജയികൾക്ക് ഉള്ള പുരസ്കാരങ്ങൾ നൽകിയത്. ഓൺലൈൻ റൈഡേഴ്സിന്റെ ഐക്കൺ പ്ലെയർ ആയത് ലിജോ ജോസഫ് സിനിമയ്ക്ക് സമ്മാനിച്ച ആന്റണി വർഗീസ് എന്ന പെപ്പെ ആണ്. ഒപ്പം നടൻ സിജോ വർഗീസ്, സാജു നവോദയ, ഷഫീഖ് റഹ്മാൻ, സംവിധായകൻ സേതു, സജി സുരേന്ദ്രൻ,ശ്യാംദർ , പ്രൊഡ്യൂസർ ഡോക്ടർ ബാദുഷ,

സി.സി.എഫ് പ്രസിഡൻറ് അനിൽ തോമസ് തുടങ്ങിയ സിനിമ സീരിയൽ മേഖലയിലെ മികച്ച വ്യക്ത്വതങ്ങൾ ചടങ്ങിൽ എത്തി. മാസ്കോം ടീ.എം.ടീ, വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം, ഐഡ ഹോം സെൻ്റർ, ഐസ്പെയർ,കിൻ്റർ ഹോസ്പിറ്റൽ,ടാൽ റോപ്പ്,ഹോട്ടൽ നോർത്ത് സെവൻ, റെഡ്ബുൾ, എസ്.ഐ.എം.എസ്,ഗ്രീൻ പ്ലേ,സോഫ സ്റ്റോറീസ്,ഐജോ നോവാ,ആദി സൂത്ര, കോളജൻ,ഐറാ വെൽനസ്,ലെജൻഡ് സലൂൺ,ഇംഗ്ലീഷ് ട്രീ,മിട്ടാസ് ഫാമിലി സലൂൺ,ക്രൗൺ പ്ലാസ, ക്രിക്കറ്റ് ഷാർക്ക് എന്നിവരാണ് ഈ ടൂർണമെൻ്റ് സ്പോൺസേഴ്സ് ആയി എത്തിയത്
Story Highlights: Online Raiders icon player Pepe, Online Raiders winners in the Celebrity Cup.

ഓൺലൈൻ റൈഡേഴ്സിന്റെ വിളയാട്ടം. സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ചുണക്കുട്ടികൾ ജേതാക്കൾ.|Online Raiders icon player Pepe, Online Raiders winners in the Celebrity Cup.

Most Popular

To Top