അസാധ്യമായ ചുവടുവയ്പ്പുമായി ലാലേട്ടന്റെ ആറാട്ട് സോങ് ടീസർ ..! എന്തൊരു എനർജി ആണ്…!

മോഹൻലാൽ ആരാധകരെല്ലാം കാത്തിരിക്കുന്നത് മോഹൻലാലിൻറെ പുതിയ ചിത്രമായ ആറാട്ടിനു വേണ്ടിയാണ്. കാരണം വർഷങ്ങൾക്കു ശേഷം വീണ്ടും ആ പഴയ മോഹൻലാലിനെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കും എന്ന് ആളുകൾ വിശ്വസിക്കുന്നു.

നരസിംഹത്തിലെ ഇന്ദുചൂഡന് പോലെ, ആറാം തമ്പുരാനിലെ ജഗനെ പോലെ എന്നും പ്രേക്ഷകരുടെ മനസ്സിൽ സൂക്ഷിച്ചു വെക്കുവാൻ സാധിക്കുന്ന ഒരു കഥാപാത്രമായിരിക്കും ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ എന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറയുന്നുണ്ട്. ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങിയ സമയം മുതൽ തന്നെ എല്ലാരും പറയുന്ന ഒരു കാര്യവും ഇതു തന്നെയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിലെ ടീസർ കണ്ടവരെല്ലാം പറഞ്ഞത് രോമാഞ്ചമുണർതുന്ന ടീസറാണ് പുറത്തു വന്നത് എന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനവും എത്തിയിരിക്കുകയാണ്. ഈ ഗാനത്തിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വരാനിരിക്കുന്നത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും മേലെയുള്ള ഒരു ഐറ്റം ആണെന്ന്. മരയ്ക്കാരുടെക്കാൾ കൂടുതൽ ബുക്കിംഗ് റെക്കോർഡ് നേടി ആറാട്ട്
മുന്നിലെത്തി കഴിഞ്ഞു എന്ന് ഇതിനോടകം തന്നെ റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരുന്നു. അതിനു മുന്നോടിയായി ആണ് ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം കൂടി റിലീസ് ആയിരിക്കുന്നത്.

വലിയ സ്വീകാര്യത ആണ് ഈ ഗാനത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.. ഗാനത്തിൽ അസാധ്യമായ ചുവടുവയ്പ്പാണ് ലാലേട്ടൻ നടത്തിയിരിക്കുന്നത്.. അല്ലെങ്കിലും എന്ത് എനർജിയാണ് ഡാൻസിങ്ങിൽ ലാലേട്ടൻ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഗാനത്തിലും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണ് കാണാൻ സാധിച്ചിരിക്കുന്നത് എന്ന് ആരാധകർ നിസ്സംശയം പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top