ആളുകളുടെ വിചാരം ഇതൊരു പണം ഉണ്ടാക്കാൻ പറ്റുന്ന മേഖലയാണ് എന്നതാണ് എന്നാൽ ഞാൻ അതിനു മാത്രം ഒന്നും ഉണ്ടാക്കിയിട്ടില്ല|Padhmapriya talkes about People think it’s a money-making field, but I haven’t made anything just for that

ആളുകളുടെ വിചാരം ഇതൊരു പണം ഉണ്ടാക്കാൻ പറ്റുന്ന മേഖലയാണ് എന്നതാണ് എന്നാൽ ഞാൻ അതിനു മാത്രം ഒന്നും ഉണ്ടാക്കിയിട്ടില്ല|Padhmapriya talkes about People think it’s a money-making field, but I haven’t made anything just for that

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആയിരുന്നു പത്മപ്രിയ. പിന്നീട് അഭിനയത്തിൽ നിന്നും നല്ലൊരു ഇടവേള തന്നെ പത്മപ്രിയ എടുക്കുകയും ചെയ്തിരുന്നു. ഇടവേളക്കുശേഷം ഒരു തെക്കൻ കേസ് എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ് പത്മപ്രിയ മടങ്ങി വരുന്നത്. ഈ ചിത്രം വലിയ തിരിച്ചുവരൊന്നും സമ്മാനിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് പത്മപ്രിയ മനസ്സ് തുറക്കുകയാണ്. തനിക്ക് ശരിക്കും ബോറടിച്ചത് കൊണ്ടാണ് സിനിമയിൽ നിന്നും വിട്ടുനിന്നത് എന്ന് താരം പറയുന്നു. സത്യത്തിൽ എനിക്ക് നന്നായി ബോറടിച്ചിരുന്നു. ഞാൻ ചെയ്യുന്നതിലും എനിക്ക് ലഭിക്കുന്നതിലും അതിനൊപ്പം പഴശ്ശി ചെയ്യുന്ന സമയത്ത് തന്നെ എൻവിയോൺമെന്റ് ലോ ചെയ്യുന്നുണ്ടായിരുന്നു.

ആ സമയത്ത് ഞാൻ ആന്ധ്ര, ഒറീസ ഭാഗത്തുള്ള ഒരുപാട് ആദിവാസികളുമായി സംസാരിക്കുകയും ചെയ്തു. പബ്ലിക് പോളിസിയും ഗവൺമെന്റ് ഇതൊക്കെ വർക്ക് ചെയ്തത് ഒക്കെ എങ്ങനെയാണ് എന്ന് മനസ്സിലാക്കണം എന്ന് തോന്നിയിരുന്നു. എന്നും പത്മപ്രിയ പറയുന്നു. ചില ആളുകളുടെ വിചാരം ഇതൊരു പണം ഉണ്ടാക്കാൻ പറ്റുന്ന മേഖലയാണ് എന്നതാണ് എന്നാൽ ഞാൻ അതിനു മാത്രം ഒന്നും ഉണ്ടാക്കിയിട്ടില്ല. എനിക്കതിൽ കുറ്റബോധവും ഇല്ല. ചെയ്ത സിനിമകൾ ആസ്വദിച്ചു തന്നെയാണ് ചെയ്തത്. എന്നാൽ ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതുകൊണ്ട് അത് വളരെ പ്രയാസകരമായി മാറുകയും ചെയ്യും.

ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയത് എന്നും നടി പറയുന്നുണ്ട്. അഞ്ചുവർഷം മുൻപ് ഉണ്ടായിരുന്ന ബന്ധമല്ല ഇന്ന് സിനിമയോട് ഉള്ളത്. പുറത്തെ ജീവിതം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല ഡബ്ല്യൂ സിസി യുടെ ഭാഗമായതിലൂടെ സിനിമയിൽ എന്റെ റോൾ എന്ത് എന്ന് തിരിച്ചറിയാനും സാധിച്ചു എന്നാണ് പത്മപ്രിയ പറയുന്നത്. പത്മപ്രിയയുടെ വാക്കുകൾ എല്ലാം വളരെ വേഗം ശ്രെദ്ധ നേടുകയും ചെയ്തു. നിരവധി ആളുകൾ താരത്തിന്റെ അഭിപ്രായത്തിന് കയ്യടിക്കുകയും ചെയ്യുന്നു.
Story Highlights: Padhmapriya talkes about People think it’s a money-making field, but I haven’t made anything just for that