Entertainment

ആരൊക്കെ ശ്രേദ്ധിച്ചു ട്രെയിലറിൽ പാലോമാറ്റത്തെ സണ്ണിച്ചനെയും സാന്ദ്രയെയും;വീഡിയോ

ആരൊക്കെ ശ്രേദ്ധിച്ചു ട്രെയിലറിൽ പാലോമാറ്റത്തെ സണ്ണിച്ചനെയും സാന്ദ്രയെയും;വീഡിയോ

ഇപ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം ഏതാണ് എന്ന് ചോദിക്കുകയാണ് എങ്കിൽ അതിനു ഒറ്റ പേരേയുള്ളൂ,പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി എന്ന ചിത്രം. വളരെയധികം പ്രതീക്ഷയോടെ ഓരോ സിനിമ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസ്.

ആശിർവാദ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എന്നും, ലാലേട്ടൻറെ മകനായ ഈശോ ജോൺ കാറ്റാടി ആയി ആണ് പൃഥ്വിരാജ് എത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ബ്രോ ഡാഡിയുടെ ട്രെയിലർ എത്തിയിരിക്കുക ആണ്. കിടിലൻ പ്രകടനം ആണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ഇത് മോഹൻലാൽ പൃഥ്വിരാജ് ആരാധകർക്ക് സന്തോഷ നിമിഷം തന്നെയാണ്. അത്രത്തോളം അവർ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോഡാഡി. പൃഥ്വിരാജും മോഹൻലാലും തമ്മിലുള്ള കോംബോ എങ്ങനെയായിരിക്കും എന്ന് അറിയാൻ എല്ലാവർക്കും ഒരു ആകാംക്ഷയുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു മുഴുനീള ചിത്രത്തിൽ ഇതുവരെ വേഷം ഇട്ടിട്ടില്ല. ലൂസിഫർ രണ്ടുപേരും ഉണ്ടായിരുന്നുവെങ്കിലും ചില രംഗങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് ചേർന്നിരുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ബ്രോഡാഡിക്ക് ഉണ്ട്.

പൃഥ്വിരാജിനെയും മോഹൻലാലിനെയും കൂടാതെ മീന, കനിഹ,ലാലു അലക്സ്,തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതുതന്നെയാണ് ചിത്രത്തിൻറെ പ്രത്യേകത. കുറെ കാലങ്ങൾക്ക് ശേഷം ആയിരിക്കും ലാലു അലക്സിന്റെ ഒരു വ്യത്യസ്തമായ കഥാപാത്രം കാണുവാൻ സാധിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് മോഹൻലാലിൻറെ പൃഥ്വിരാജിനെ നായികയായെത്തുന്നത്. മീനയാണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. വളരെയധികം പ്രത്യേകതകളുള്ള ചിത്രത്തിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനെ വളരെ രസകരമായി അഭിനയിപ്പിച്ചിട്ടുണ്ട് ട്രെയിലറിൽ.

ഇപ്പോൾ ട്രെയിലറിൽ അധികം ആരും സംഭവം ശ്രദ്ധിക്കാതെ പോയ ഒരു സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ട്രെയിലർ കണ്ടവരെല്ലാം ഒരേ പോലെ പറഞ്ഞു ഇത് പഴയ ലാലേട്ടൻ റെ തിരിച്ചുവരവ് ആണെന്ന്. ഞങ്ങൾ ആഗ്രഹിച്ചത് ഇത്തരത്തിലുള്ള ഒരു ലാലേട്ടനെ ആണെന്ന്.ലാലേട്ടനെ കാണിക്കുന്ന സമയത്ത് ജുബ്ബയും മുണ്ടും ഉടുത്ത് സ്പ്രേ അടിച്ച് മുറിയിൽ നിന്നും ഇറങ്ങി വരുന്ന സമയത്ത് ആരും ശ്രദ്ധിക്കാതെ പോയ ഒരു ബ്രില്ല്യൻസ് ചിത്രത്തിൽ ഉണ്ട്. അത് മറ്റൊന്നുമല്ല അവിടെ ചുവരിൽ തൂക്കിയിരിക്കുന്ന ഒരു ചിത്രമാണ്. മീനയുടെയും മോഹൻലാലിന്റെയും ഒരു പഴയ ചിത്രം ആണ്.

പക്ഷേ ആ ചിത്രം വർണ്ണപകിട്ട് എന്ന ചിത്രത്തിലെ പാലോമറ്റത്ത് സണ്ണിയുടെയും സാന്ദ്രയുടേയും ആണെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ഈ ചിത്രം ചുവരിൽ ഫ്രെയിം ചെയ്തുവച്ചത് ആയി ആണ് കാണിക്കുന്നത്. ഒരുപക്ഷേ ചിത്രത്തിൽ ഇത്‌ ജോൺ കാറ്റാടിയുടെയും അന്നമ്മയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ചിത്രമായി ആയിരിക്കാം കാണിക്കുന്നത്. എന്താണെങ്കിലും അതും ഇപ്പോൾ ആരാധകർ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുകയാണ്.

Most Popular

To Top