“ഷാരൂഖാനെ നേരിട്ട് കണ്ടാൽ ജീവനോടെ കത്തിക്കും”- ഷാരൂഖാനെതിരെ പരമഹംസ ആചാര്യ|Paramahamsa Acharya against SharukhKhan about Pathaan movie song

“ഷാരൂഖാനെ നേരിട്ട് കണ്ടാൽ ജീവനോടെ കത്തിക്കും”- ഷാരൂഖാനെതിരെ പരമഹംസ ആചാര്യ|Paramahamsa Acharya against SharukhKhan about Pathaan movie song

ഷാരൂഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിൽ എത്തിയ പത്താൻ എന്ന ചിത്രത്തിലെ ഒരു ഐറ്റം സോങ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. ബഷ് രംഗ വിവാദമാണ് ഇപ്പോൾ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്നത്. ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു എന്നതാണ് ഇപ്പോൾ ആളുകൾക്കിടയിൽ പ്രശ്നമായി മാറിയിരിക്കുന്നത്. ചിത്രം ബഹിഷ്കരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ആളുകൾ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണ് എന്നായിരുന്നു പറഞ്ഞത്. ഇപ്പോൾ ഇതാ ഈ കാര്യത്തിൽ നിന്നു ആയോദ്യയിൽ നിന്നുള്ള ഹിന്ദു സന്യാസിയായ പരമഹംസ് ആചാര്യ പ്രതികരിക്കുകയാണ്.

പത്താൻ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ച ഷാരൂഖാനെ നേരിട്ട് കണ്ടാൽ ജീവനോടെ കത്തിക്കും എന്നാണ് പരമഹംസ ആചാര്യ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിച്ചപ്പോഴായിരുന്നു ഇദ്ദേഹം ഇത്തരത്തിലുള്ള ഒരു വ,ധ,ഭീഷണി ഷാരൂഖാന് എതിരെ നടത്തിയത്. ഞങ്ങളുടെ സനാതന ധർമ്മത്തിലെ ആളുകൾ സിനിമയ്ക്കെതിരെ തുടർച്ചയായി പ്രതിഷേധിക്കുകയാണ് ഇന്ന് ഞങ്ങൾ ഷാരൂഖാന്റെ പോസ്റ്റർ കത്തിച്ചു, ജി,ഹാ, ദി ഷാരൂഖാനേ നേരിട്ട് കാണാൻ കഴിഞ്ഞാൽ ഞാൻ അയാളെ ജീവനോടെ ചുട്ടെടുക്കും. ഇങ്ങനെയാണ് ആചാര്യ പറഞ്ഞത്. ബോളിവുഡും ഹോളിവുഡും ഒക്കെ അപമാനിക്കുകയാണ് എന്നും ആചാര്യ ആരോപിച്ചിരുന്നു. കാവി വസ്ത്രത്തെ ദീപിക ബിക്കിനിയായി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. എന്താണ് ഇത്ര നിർബന്ധം ഈ സിനിമയെ ബഹിഷ്കരിക്കണം എന്ന് ഞാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കുമ്പോഴേ അവർക്ക് കാര്യം മനസ്സിലാവുകയുള്ളൂ.

ദുഷ്ടത എതിർക്കണമെങ്കിൽ നിങ്ങളും ദുഷ്ടരാവണം എന്നും ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ ആചാര്യ പറയുന്നുണ്ട്. പത്താണ് എന്ന ചിത്രത്തിലെ വീഡിയോ ഗാനമാണ് ഇത്രയും പ്രക്ഷോഭങ്ങൾക്ക് കാരണമായത്. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് ഇത്തരം ആളുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതല്ലാതെ മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളും ഈ ഒരു ഗാനരംഗത്തിൽ ഉപയോഗിക്കുന്നുണ്ട്. കൃത്യമായി ഈ ഒരു നിറത്തെ മാത്രം ലക്ഷ്യം ഇട്ടുകൊണ്ടാണ് പലരും സംസാരിക്കുന്നത് എന്നും ചിലർ പറയുന്നുണ്ട്.Story Highlights: Paramahamsa Acharya against SharukhKhan about Pathaan movie song