ആ ശാലീന സൗന്ദര്യം തിരിച്ചു വരുന്നു..! പാർവതി ജയറാമിന്റെ ചിത്രങ്ങൾ വൈറൽ.

ഉണ്ട കണ്ണുകളും നീണ്ട മുടിയുമുള്ള മലയാളി പ്രേക്ഷകരുടെ ശാലീന സുന്ദരിയായിരുന്നു പാർവതി. നിറഞ്ഞ ആവേശത്തോടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് പാർവതി എത്തുകയാണ്.

കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ആണ് പാർവതി ഒരു അതിഥിയായി എത്തിയത്. കൈത്തറി വസ്ത്രമണിഞ്ഞു 250 ലേറെ പേർ അണിനിരക്കുന്ന ഫാഷൻ ഷോയിൽ പാർവതിയും എത്തിയിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഒരു റാംപ് വോക്കിൽ ആണെങ്കിലും പാർവതി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ സാന്നിധ്യം മോഡലുകളെ പോലും ആവേശത്തിലാഴ്ത്തിയിരുന്നു. വെള്ളിത്തിരയിൽ വീണ്ടും കാണാൻ ആരാധകർ ആഗ്രഹിക്കുന്ന നായികയാണ് പാർവതി.

ഫാഷൻ റാമ്പിൽ ചുവടുവച്ച് എത്തിയപ്പോൾ അത് ആരാധകർക്കും അതുപോലെതന്നെ മത്സരിക്കാനെത്തിയവർക്കും ആവേശം നിറച്ചതായിരുന്നു.. സിനിമയിലേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇങ്ങനെ പാർവ്വതിയെ കണ്ടതിന്റെ സന്തോഷമാണ് ആരാധകർ പറയുന്നത്. പരമ്പരാഗതമായി കൈത്തറി വസ്ത്രങ്ങളുടെ വിവിധ രൂപങ്ങൾ ആയിരുന്നു അണിഞ്ഞത് 250ലേറെ മോഡലുകൾ പ്രിത്യക്ഷപെട്ടത്. പ്രൊഫഷണൽ മോഡലുകൾക്കൊപ്പം ഭിന്നശേഷിക്കാരും വീട്ടമ്മമാരും കുട്ടികളും ട്രാൻസ്ജെൻഡർസും അങ്ങനെ പലരുമുണ്ടായിരുന്നു.

സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുമുള്ള നിരവധി ആളുകളെ അണിനിരത്തി കൊണ്ടുള്ള ഒരു പരിപാടി എന്ന പ്രത്യേകതയായിരുന്നു ഇതിലുണ്ടായിരുന്നത്. പഴയ തലമുറയെ പ്രതിനിധീകരിച്ചുകൊണ്ട് വൃദ്ധദമ്പതിമാരെ വേദിയിലെതിരുന്നു. എല്ലാം കൊണ്ടും ഒരു മികച്ച അനുഭവം തന്നെയായിരുന്നു ഇത്. വേറിട്ട രീതിയിലുള്ള ഒരു പരിപാടി.

സെറ്റ് സാരിയിൽ കറുപ്പ് ബോർഡറുള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടായിരുന്നു പാർവതി വേദിയിലെത്തിയത്. പാർവതി ജയറാമിനെ കണ്ട് എല്ലാവരും ആവേശത്തിലായിരുന്നു. ഒരുകാലത്ത് അതീവ സുന്ദരിയായി ശാലീനത നിറഞ്ഞ മുഖമായി മലയാളസിനിമയുടെ അഭ്രപാളികളിൽ നിറഞ്ഞു നിന്ന താരമാണ് പാർവതി.

Leave a Comment

Your email address will not be published.

Scroll to Top