കുറച്ചുകൂടി കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥപറയുന്ന അമ്മൂമ്മ പോലെയാവും പാർവതി, വൈറൽ ആയ കുറിപ്പ്.

കുറച്ചുകൂടി കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥപറയുന്ന അമ്മൂമ്മ പോലെയാവും പാർവതി, വൈറൽ ആയ കുറിപ്പ്.

ഒരുകാലത്ത് മലയാള സിനിമയിൽ മിന്നി നിന്ന താരമായിരുന്നു പാർവതി. ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളുമുള്ള ഒരു ശാലീനസുന്ദരി. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും എല്ലാം നായികയായെത്തിയ താരം അക്കാലത്തെ പല പുതുമുഖങ്ങളുടെ നായികയായി പോലും പാർവതി എത്തിയിട്ടുണ്ട്. സിനിമയിൽ തന്നെ പഠിക്കുന്ന സമയത്താണ് നടൻ ജയറാമുമായി പ്രണയത്തിലാകുന്നതും അത് വിവാഹത്തിൽ എത്തുന്നതും. ഇപ്പോൾ പാർവ്വതിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലാകുന്നത്. ഞാൻ ഇവിടെ 30 ന്റെ തുടക്കത്തിൽ ആണുള്ളത്. എന്നെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാമെങ്കിലും, കഴിഞ്ഞ 2 വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ശാരീരികമായും മാനസികമായും ഉണ്ടാക്കി. അതുപോലെ ആർക്കും മാറ്റങ്ങളുണ്ടാക്കാം. പ്രായം ആകാം. ചെറുപ്പം തോന്നിയേക്കാം.

തടിക്കാം, ചിലപ്പോൾ മെലിയാം,ചിലപ്പോൾ മുടിവളരാം,ചിലപ്പോൾ വെളുക്കും, ചുവക്കും, ചിലപ്പോൾ ഇരുളും ഇതൊക്കെ മനുഷ്യരുടെ ഇടയിൽ സർവ്വസാധാരണമാണ്. ഇത് അത്യാവശ്യം റീച്ചുള്ള ഫേസ്ബുക്കിൽ കണ്ട ഒരു ഫോട്ടോയാണ് താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാർവ്വതിയുടെയും. ഇത് പുതിയ ഫോട്ടോയാണോന്ന് അറിയില്ല. ഇതിലെ കമൻറുകൾ വായിച്ച് കിളി പോയിട്ടാ ഞാൻ ഈ പോസ്റ്റ് ഇടുന്നത്. കമൻറുകൾ ഇങ്ങനെയാണ്.. ഈ കോലത്തിലും കൊണ്ടുനടക്കാൻ ഒരു മനസ്സുണ്ട്. പാർവതി ഷുഗർ പെഷ്യന്റ് ആണ്.എന്തോ മരുന്നൊക്കെ കഴിച്ചു തടി കുറയ്ക്കാൻ നോക്കിയത്. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്. കഴുത്തിലും കൈയ്യിലും ഒക്കെ കുറച്ചുകൂടി കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥപറയുന്ന അമ്മൂമ്മ പോലെയാവും പാർവതി.

ഇങ്ങനെ പോവുകയാണ് ഇതിൻറെ കമൻറുകൾ. ഒക്കെ എത്ര സാക്ഷരത നിറഞ്ഞവർ ആണെന്ന് പറഞ്ഞാലും മലയാളികൾ ബോഡി ഷെയ്മിങ് മറക്കില്ല എന്നതിനർത്ഥം. ഇത്‌ തുടർന്നു കൊണ്ടു പോവുകയാണ്. ഇത്രമാത്രം നെഗറ്റീവ് പറയാൻ എന്താണ് ഫോട്ടോയിലുള്ളത്. അവരുടെ ശരീരത്തിലെ മാറ്റങ്ങൾ മറ്റുള്ളവർക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്.? ചിലപ്പോൾ അവർ ഡയറ്റ് ചെയ്യുന്നുണ്ടാവാം. ഏതെങ്കിലും ഒരു രോഗത്തിന് ഒരു മരുന്ന് കഴിക്കാൻ ഉണ്ടാവും. അത് ഒരു ഹോർമോൺ പ്രശ്നം ആയിരിക്കാം. എങ്കിലും ഇങ്ങനെയൊക്കെ നെഗറ്റീവ് പറയേണ്ട ആവശ്യം ഉണ്ടോ. അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇങ്ങനെ പറയുമോ.? ബോഡി ഷെയ്മിങ് ചെയ്യുമ്പോൾ ഓർക്കുക ഒന്നും ആർക്കും ശാശ്വതമല്ല. ഒരു തളർച്ച ഉണ്ടാവാൻ നിമിഷങ്ങൾ മതി

Leave a Comment

Your email address will not be published.

Scroll to Top