Entertainment

ഞാൻ ഒരു അഹങ്കാരി ആയിരുന്നു. എന്നെ എങ്ങനെയാണ് ജയറാം ഇഷ്ടപ്പെട്ടത് എന്ന് പോലും അറിയില്ല. പാർവതി ജയറാം.

ഞാൻ ഒരു അഹങ്കാരി ആയിരുന്നു. എന്നെ എങ്ങനെയാണ് ജയറാം ഇഷ്ടപ്പെട്ടത് എന്ന് പോലും അറിയില്ല. പാർവതി ജയറാം.

സിനിമ പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു കുടുംബമാണ് നടൻ ജയറാമിന്റെയും പാർവതിയുടെയും കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം ആയിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുക്കുകയായിരുന്നു പാർവതി. പിന്നീട് ജയറാമിന്റെ ഭാര്യയായി മക്കളുടെ അമ്മയായി തന്നെ ജീവിതം തുടരുവാൻ ആയിരുന്നു പാർവ്വതിക്ക് ഇഷ്ടം.

പാർവതി സിനിമയിലേക്ക് തിരിച്ചു വരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ എല്ലാം ഒരു ചിരിയോടെ പാർവതി ഒഴിഞ്ഞുമാറുകയായിരുന്നു സാധാരണയായി ചെയ്യുന്നത്. ഇതിനിടയിൽ ബീഹെയൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്ന ചില വിശേഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.താൻ ഭയങ്കര ദേഷ്യം ഉള്ള ഒരാളായിരുന്നു എന്നാണ് പാർവതി പറയുന്നത്. കുട്ടികളൊക്കെ ജനിക്കുന്നതിനു മുൻപ് ആയിരുന്നു ദേഷ്യം. അവര് വന്നതോടെയാണ് മാറ്റമുണ്ടായത്. ശരിക്കും പറഞ്ഞാൽ ഞാൻ ഒരു അഹങ്കാരി ആയിരുന്നു. എന്നെ എങ്ങനെയാണ് ജയറാം ഇഷ്ടപ്പെട്ടത് എന്ന് പോലും അറിയില്ല..

പിന്നീട് ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തി പോയതോടെയാണ് എനിക്ക് 26 വയസ്സുള്ളപ്പോഴാണ്. അനിയത്തി മരിച്ചത്. അവൾക്ക് 21 വയസ്സ് ഉണ്ടാവും. അതിനുശേഷമാണ് ഞാൻ എന്നെത്തന്നെ നിയന്ത്രിച്ചു തുടങ്ങിയതെന്നാണ് പറയുന്നത്. മക്കളോട് ഒന്നും ഇതുവരെ ദേഷ്യപ്പെട്ടില്ല. കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.ദൈവം സഹായിച്ച് അവരൊക്കെ നല്ല കുട്ടികൾ ആയിരുന്നു. ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കി തിരുത്താൻ അവർക്ക് കഴിയുമായിരുന്നു. പിന്നെ ചക്കിയും കണനും എപ്പോഴും അടിപിടിയാണ്. ഇടയിലേക്ക് പോയാൽ എനിക്കും കിട്ടും. അതുകൊണ്ട് മാറി നിൽക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. കണ്ണൻ അടുത്തൊന്നും പോവാൻ പറ്റില്ല. വീട്ടിൽ വഴക്ക് ഒന്നുമില്ല. അടുത്തിടെ ഐസ്ക്രീം കഴിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നിരുന്നു. അത് കണ്ണൻ ഇട്ടതാണ്.

അങ്ങനെയുള്ള പണികളൊക്കെ ആണ് അവൻ ചെയ്യുന്നത്. ജയറാം ഒരു പാവമാണ്. പക്ഷേ കണ്ണനെ വിശ്വസിക്കാൻ പറ്റില്ല. അവൻ ഷൂട്ട് ചെയ്തതോന്നും ഞാനറിഞ്ഞിരുന്നില്ല. അമ്മയെന്റെ പേജ് നോക്കാൻ പറഞ്ഞപ്പോഴാണ് ഞാൻ ആ ഫോട്ടോ കണ്ടതെന്നും പാർവതി പറയുന്നുണ്ട്. ടൈം ട്രാവൽ പുറകിലേക്ക് പോവുകയാണെങ്കിൽ ഞാൻ അഭിനയിച്ച സിനിമകൾ ഒക്കെ കുറച്ചുകൂടി നന്നാക്കാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അഭിനയിക്കുന്ന സമയത്ത് ഫുൾ ശ്രദ്ധ ജയറാമിനെ കാര്യത്തിൽ മാത്രമായിരുന്നു എന്റെ ശ്രെദ്ധ. അന്ന് ഞാൻ അഭിനയത്തിലേക്ക് അത്ര കോൺസെൻട്രേറ്റ് ചെയ്തിട്ടില്ല. പിന്നീടുള്ള ജീവിതത്തിൽ ഞാൻ 100% കൊടുത്താണ് ചെയ്തിട്ടുള്ളത് എന്നും പാർവതി പറയുന്നുണ്ട്.

Most Popular

To Top