സാരിയിൽ വ്യത്യസ്ത ലുക്കിൽ ബോൾഡായി പാർവ്വതിയുടെ വൈറൽ ചിത്രങ്ങൾ.!!!

സാരിയിൽ വ്യത്യസ്ത ലുക്കിൽ ബോൾഡായി പാർവ്വതിയുടെ വൈറൽ ചിത്രങ്ങൾ.

മലയാളസിനിമയിൽ വളരെ ശക്തമായ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുള്ള ഒരു താരമാണ് പാർവതി തിരുവോത്ത് .മോഡലിങ് രംഗത്ത് നിന്നാണ് പാർവതി അഭിനയരംഗത്ത് എത്തുന്നത്.പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

നോട്ട്ബുക്ക് സിറ്റി ഓഫ് ഗോഡ് , ബാംഗ്ലൂർ ഡേയ്സ് എന്ന് നിൻറെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം എടുത്തു പറയാവുന്ന ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു. എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ അഭിനയം വളരെയധികം ജനസ്വീകാര്യത നേടുകയും ചെയ്തിരുന്നു. എന്ന് നിൻറെ മൊയ്തീൻ ,ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും താരത്തിന് ലഭിച്ചു .

മമ്മൂട്ടി നായകനായെത്തുന്ന പുഴു എന്ന ചിത്രമാണ് ഇനി താരത്തിൻറെ റിലീസാകാനുള്ള ഏറ്റവും പുതിയ ചിത്രം. അതോടൊപ്പം പുതിയ ഒരു വെബ് സീരിസിൽ താരം അഭിനയിക്കുന്നുണ്ട് എന്ന് അറിയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് സോഷ്യൽ മീഡിയയിൽ കൂടി തുറന്നു പറയാറുണ്ട്. സമകാലിക വിഷയങ്ങളിൽ തൻറെ അഭിപ്രായം വളരെ കൃത്യമായി രീതിയിൽ തുറന്നുപറയുകയും ചെയ്യാറുണ്ട്. . അവയിൽ പലതും വിമർശനത്തിനു കാരണമായി മാറുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിൻറെ പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയായി ബോൾഡ് ലുക്കിൽ ആണ് താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് എത്തിയത്.

ഈ ഫോട്ടോ കണ്ടിട്ട് പാർവതി തന്നെ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താരം തടി വെച്ചുവെന്ന് കമൻറുകൾ വരുന്നുണ്ട്. ആമസോൺ പ്രിമിന്റെ ഒരു പരിപാടിയിൽ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്.

വ്യത്യസ്ത ലുക്കിൽ അല്പം ഗ്ലാമർ വേഷത്തിൽ ബോൾഡ് ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.ലൈറ്റ് നിറത്തിലുള്ള സാരിയിൽ വ്യത്യസ്തമായ ഒരു സ്റ്റൈൽ പരീക്ഷിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത് നിമിഷനേരംകൊണ്ട് ചിത്രങ്ങൾ വൈറലായി മാറി.

Leave a Comment