2017 സിനിമാ ലോകത്തെയും മലയാളികളെയും സംബന്ധിച്ചിടത്തോളം വലിയൊരു അതിക്രമണം നേരിട്ട് കാലഘട്ടമായിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരു ഞെട്ടലോടെ ഓരോരുത്തരും അറിഞ്ഞ സത്യം. കഴിഞ്ഞ ദിവസമായിരുന്നു വുമൺ ഓഫ് ഏഷ്യ കൂട്ടായ്മയുടെ ഒപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺഹാൾ പരിപാടിയിൽ പങ്കെടുത്ത് കഴിഞ്ഞ അഞ്ച് വർഷമായി താൻ നേരിട്ട് അതിക്രമങ്ങളെ പറ്റി നടി ഭാവന തുറന്നുപറഞ്ഞത്. മുതിർന്ന മാധ്യമപ്രവർത്തകയായ ഖർബയുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു നടി.

താൻ ഇര അല്ല. അതിജീവത ആണ് എന്ന് അടിവരയിട്ട് ഭാവന പറഞ്ഞു. നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നും പറഞ്ഞു നിർത്തി. തിരിച്ചുവരവ് തനിക്ക് പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. എന്റെ മനസമാധാനത്തിന് ആണ് ഞാൻ മാറി നിന്നത്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയത് ആയിരുന്നു. ആവർത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്നുപോയ താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്ന് തോന്നിയ ദിവസങ്ങളായിരുന്നു തനിക്ക്.

പലതും തുറന്നു പറഞ്ഞതിന് പേരിൽ ജോലി നിഷേധിക്കപ്പെട്ടു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം സന്ദർഭം നേരിടേണ്ടിവരുമായിരുന്നില്ല. മോശം വളർത്തൽ എന്ന് പോലും പലരും തന്നെ പറ്റി പറഞ്ഞു. ഒപ്പം നിന്നവരോട് ഒക്കെ നന്ദിയുണ്ട്. ഇലൂടെ ആണ് കടന്നു പോകുന്നത് സ്ത്രീകളെ സമൂഹം കാണുന്നു ഒരു വീക്ഷണത്തിലൂടെ ആണ്. അതിജീവ അംഗീകരിക്കണം. അവരുടെ തിരിച്ചു വരവിനു സ്വാഗതം ചെയ്യണമെന്നും അവർക്ക് പിന്തുണ നൽകണം എന്നൊക്കെയായിരുന്നു ഭാവന പറഞ്ഞിരുന്നത്.

ആഷിക് അബു, ഷാജി കൈലാസ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരൊക്കെ തനിക്ക് മലയാള സിനിമയിലേക്ക് നല്ല ഓഫറുകൾ നൽകിയിട്ടുണ്ടെന്നും എന്നാൽ ഉടനെ മലയാളത്തിലേക്ക് ഇല്ലന്ന് തീരുമാനിച്ചത് താൻ ആയിരുന്നുവെന്നും. ഉടൻ തന്നെ മലയാളത്തിലേക്ക് തിരിച്ചു വരും. ഒരു കഥ കേട്ടിട്ടുണ്ട് ഇഷ്ടം ആയിട്ടുണ്ടെന്ന് ഒക്കെ ഭാവന തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഭാവനയെപ്പറ്റി പാർവതി തിരുവോത്ത് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അവൾക്കുവേണ്ടി അവൾ സംസാരിച്ചതാണ് ഏറ്റവും വലിയ കാര്യം എന്നാണ് ഭാവനയെ പിന്തുണച്ചു കൊണ്ട് പാർവ്വതി തിരുവോത്ത് പറയുന്നത്. സത്യമാണ് നമുക്ക് വേണ്ടി എപ്പോഴും സംസാരിക്കേണ്ടത് നമ്മൾ തന്നെയാണ്.