വിമർശനങ്ങൾ ഗുണമായി..! റിലീസ് ബുക്കിംഗിൽ റെക്കോർഡ് ഇട്ടു പത്താൻ |Pathaan Movie record booking details

വിമർശനങ്ങൾ ഗുണമായി..! റിലീസ് ബുക്കിംഗിൽ റെക്കോർഡ് ഇട്ടു പത്താൻ |Pathaan Movie record booking details

അടുത്തകാലത്തായി വളരെയധികം വിമർശനങ്ങളെ ഏറ്റെടുക്കേണ്ടി വന്ന ഒരു ചിത്രമായിരുന്നു ഷാറൂഖാൻ നായകനായി എത്തിയ പത്താൻ എന്ന ചിത്രം. പത്താൻ എന്ന ചിത്രത്തെക്കുറിച്ച് ഏറ്റവും മോശമായ രീതിയിൽ പ്രേക്ഷകർ പറഞ്ഞ ഒരു കാര്യം എന്നത് ചിത്രത്തിൽ ഷാരൂഖാനും ദീപിക പതുക്കോണും ഒരുമിച്ചെത്തിയ നൃത്തരംഗമായിരുന്നു. ഈ നൃത്തരംഗത്തിൽ വളരെ മോശമായ രീതിയിലാണ് ഇരുവരും എത്തിയത് എന്ന് പ്രേക്ഷകർ പറയുകയും ചെയ്തിരുന്നു ഇതിന്റെ പേരിൽ ചിത്രത്തെ കുറിച്ച് വലിയ വിമർശനങ്ങളും ഉയർന്നു വന്നു. ഒരു കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു കൊണ്ടാണ് പത്താൻ സിനിമയിൽ ദീപിക പദുകോൺ പ്രത്യക്ഷപ്പെട്ടത് എന്നതായിരുന്നു.

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇപ്പോൾ ഇതാ ചിത്രത്തിന്റെ റിലീസ് ബുക്കിംഗ് ആണ് ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രീ റിലീസ് ബുക്കിംഗ് റെക്കോർഡ് ഇട്ടു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ചിത്രം പിൻവലിക്കണം എന്ന് തരത്തിൽ വലിയ തോതിലുള്ള ചില ബോയ്കോട്ട് ക്യാമ്പയിനുകൾ നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ബോയ്കോട്ട് ക്യാമ്പയിനുകൾ വളരെ മികച്ച രീതിയിൽ ആയിരുന്നു ചിത്രത്തെ സഹായിച്ചത് എന്നതാണ് സത്യം. ഇത് ചിത്രത്തിന്റെ ഡിമാൻഡ് കൂട്ടുകയാണ് ചെയ്തത്. വിദേശത്തും ഹൗസ് ഫുൾ ബുക്കിംഗ് ആണ് നടന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

പുറത്തു വന്ന പ്രീ ബുക്കിംഗ് റിപ്പോർട്ടുകൾ അനുസരിച്ച് ജർമ്മനിയിലെ എല്ലാ ഷോകളും ഹൗസ് ഫുൾ ആണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിലീസിന് 22 ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത വന്നിരിക്കുന്നത്. എന്നാൽ വിവാദമായ ഗാനം ഒന്ന് മാറ്റണമെന്നും സെൻസർ ബോർഡ് നിർദ്ദേശം നൽകിയിരുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഒരുപക്ഷേ ഈ ഗാനം ഇത്രത്തോളം വിവാദമായതിനാൽ ആയിരിക്കാം ഈ ചിത്രം ഇത്രയും ഡിമാൻഡ് നേരിടുന്നത് എന്നതാണ് സത്യം.
Story Highlights: Pathaan Movie record booking details