പോരാട്ടത്തിനൊരുങ്ങി ആറാട്ടുപുഴ വേലായുധപ്പണിക്കർ;പത്തൊൻപതാം നൂറ്റാണ്ട് റിലീസ് ഉടൻ!!

​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലൻ നിർമ്മികുന്ന വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് തീയതി എത്തി.

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം നടന്നത്. ​ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ​വേലായുധപ്പണിക്കരായി ചിത്രത്തിൽ സിജു വിൽസൺ ആണ് വേഷമിടുന്ന്നത്. ചിത്രത്തിൽ വമ്പൻ താരനിയാണുള്ളത്.

ഒന്നര നൂറ്റാണ്ട് മുൻപുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങൾക്കെതിരെയുള്ള ഇടപെടലുകളും ഒക്കെ ആണ് സിനിമയിൽ ദൃശ്യവിഷ്കാരമായി പറയുന്നത്. സംവിധായകൻ വിനയൻ തന്നെ തിരക്കഥയൊരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്.

കൃഷ്ണമൂർത്തിയാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. നിർമ്മാതാവ് ​ഗോകുലം ​ഗോപാലനും വളരെ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ആണ് സം​ഗീതം പകർന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയിൽ മാറ്റി നിർത്താൻ സാധിക്കാത്ത പ്രേത്യേകത ആണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷൻ കണ്ട്രോളർ രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറിയാണ്.

Story highlights- Pathombatham Noottandu releasing on this onam