വിവാദ പരാമർശം നടത്തിയ പേരിൽ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

രാഷ്ട്രീയ പ്രവർത്തകനായ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. വെളുപ്പിനെ അഞ്ചുമണിക്ക് ആയിരുന്നു പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനു കാരണമെന്നത് വിദ്വേഷപ്രസംഗം ആയിരുന്നു. ഒരു പ്രത്യേക സമുദായത്തെ അപമാനിച്ചു കൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസംഗം നടത്തിയിരുന്നു. ഇതാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ഉള്ള കാരണമായി മാറിയത്. ഉടനെ തന്നെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. രാവിലെ അഞ്ചുമണിക്ക് ആയിരുന്നു അദ്ദേഹത്തെ വീട്ടിൽ വന്ന് കസ്റ്റഡിയിലെടുത്തത്.

ഇപ്പോൾ പോലീസ് ക്യാമ്പിൽ എത്തിയിരിക്കുകയാണ്. വളരെ ഉടനെതന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിയാൻ സാധിക്കുന്നത്. വ്യക്തമായ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു പിസി ജോർജ്. ഇപ്പോൾ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാ സമ്മേളന വേദിയിൽ വച്ചായിരുന്നു പിസി ജോർജ് വിദ്വേഷ പരാമർശങ്ങൾ പറഞ്ഞത്. മുസ്ലിങ്ങൾ വന്ധ്യത വരുത്തുവാൻ ഉള്ള മരുന്ന് പാനീയങ്ങളിൽ വളർത്തുന്നുണ്ട്. ഇത്തരം ആളുകൾ മുസ്ലിം ജനസംഖ്യ വർദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാൻ ശ്രമിക്കുന്നുണ്ട് .മുസ്ലിം വ്യവസായികൾ മറ്റു പല സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ നടത്തി ഹിന്ദുക്കളുടെ പണം തട്ടാൻ ആണ് ശ്രമിക്കുന്നത്. ഈ പരാമർശം വിവാദമായതോടെയാണ് പരാതി ലഭിക്കുന്നത്. സമൂഹത്തോട് മാപ്പു പറയാൻ പിസി ജോർജ് തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.