സോഷ്യൽ മീഡിയയുടെ രാജ്ഞിയാണ് പേളി മാണി എന്ന് പറയണം. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിമാണിക്കും ശ്രീനിഷിനും ഇടയിൽ പ്രണയത്തിൻറെ കാറ്റ് വീശിയത്. അതിനുശേഷം കൂടുതലായും ആരാധകരുണ്ടായി. എല്ലാവരും ഇവരുടെ പ്രണയത്തെ വിമർശിച്ചിരുന്നു. ഇത് പരിപാടിയിൽ നിലനിൽക്കുന്നതിന് വേണ്ടിയുള്ള ഗെയിം ആണെന്ന്.ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ പേളിയും ശ്രീനിഷും അവരുടെ ജീവിതം കൊണ്ടായിരുന്നു അതിനുള്ള മറുപടി പറഞ്ഞത്.

ഇരുവരും വിവാഹിതരാവുകയും ഇവർക്ക് നില എന്നൊരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നിലയുടെ ആദ്യത്തെ പിറന്നാളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിലമോളുടെ ആദ്യത്തെ ബർത്ത് ഡേ വളരെ മനോഹരമായ രീതിയിലാണ് ഇരുവരും ആഘോഷിച്ചിരുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് ഈ പിറന്നാൾ ആഘോഷിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

പ്രത്യേകമായ രീതിയിലുള്ള ബാഗ്രൗണ്ട് തീമും മറ്റുമാണ് പിറന്നാളിനായി ഒരുക്കിയിരിക്കുന്നത്. പെർളിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. നിരവധി ആരാധകരാണ് പേളിയുടെ യൂട്യൂബ് ചാനലിൽ കാഴ്ചക്കാരായി ഉള്ളത്.താരം പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. അതെല്ലാം വലിയതോതിൽ തന്നെ ട്രെൻഡിംഗ് എത്തുകയും ചെയ്യും. അതുപോലെ തന്നെ നിരവധി ആരാധകരുള്ള കുട്ടി താരമാണ് നിലയും.
നിലാമോളുടെ പിറന്നാളും ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് ഓരോ നിലാമോളുടെ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലമോളുടെ ആദ്യത്തെ ബർത്ത് ഡേ അടിപൊളി ആക്കിയല്ലോ എന്നു തുടങ്ങി നിരവധി കമൻറുകളാണ് ചിത്രങ്ങൾക്ക് താഴെ എത്തുന്നത്.