പേളിക്ക് പ്രണയദിനത്തിൽ ശ്രീനിഷ് നൽകിയ സമ്മാനം കണ്ടോ.? പേളി പോലും ഞെട്ടി പോയ സമ്മാനം.

സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുള്ള താരകുടുംബം ആണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും.

ഇവർക്ക് ഇത്രത്തോളം ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചിരുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇവർ എത്തിയത് തന്നെ ആണ്. ഇവരുടെ പ്രണയത്തിലൂടെ ഇവർക്ക് ആ പ്രേക്ഷകപ്രശംസ ലഭിക്കുകയായിരുന്നു. പിന്നീട് ജീവിതത്തിൽ ഒരുമിച്ചു ചേർന്നതോടെ ആ പ്രേക്ഷകപ്രശംസ വർദ്ധിക്കുന്ന സാഹചര്യമായിരുന്നു കണ്ടു വന്നത്.

ഇപ്പോൾ ഇരുവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. വലിയ തോതിൽ പ്രേക്ഷക പ്രേശംസ ഇവരുടെ ഓരോ ചിത്രങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രണയദിനത്തിൽ തന്റെ പ്രിയപ്പെട്ട പേളിക്ക് ശ്രീനിഷ് നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടി ക്കൊണ്ടിരിക്കുന്നത്.

നമ്മുടെ സ്വപ്നങ്ങൾക്ക് ചിറക്ക്‌ നൽകുന്ന ഒരു പങ്കാളിയെ കിട്ടുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം
ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത്. അത്തരത്തിൽ പേളിയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഒരു പങ്കാളിയെ തന്നെയാണ് ലഭിച്ചത്. പേളിക്ക് ഒരു ബൈക്ക് ആണ് വാലൻറ്റൈൻസ് ഡേ ഗിഫ്റ്റ് ആയി ശ്രീനിഷ് നൽകിയിരിക്കുന്നതും. വലിയ സന്തോഷത്തിലാണ് താരം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ശരിക്കും ഒരു സർപ്രൈസ് ആയാണ് ഈ ഒരു സമ്മാനം പേളിക്ക് നൽകിയിരിക്കുന്നത്. ഏറെ സന്തോഷത്തോടെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് മുൻപിലേക്ക് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ശരിക്കും ഞാൻ സർപ്രൈസ് ആയി പോയി എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊരു ഇണയെ കിട്ടുക എന്ന് പറയുന്നത് തന്നെയാണല്ലോ ഏറ്റവും വലിയ ഭാഗ്യം.

Leave a Comment

Your email address will not be published.

Scroll to Top