എന്തൊരു ഊർജസ്വലത ആണ് പേളിക്ക്. കിടിലൻ വർക്ക്‌ ഔട്ട്‌ വിഡിയോ ആയി പേളി.

പേളിമാണിയെയും ശ്രീനിഷ് അരവിന്ദിനെയിം അറിയാത്തവർ വളരെ ചുരുക്കമായിരിക്കും എന്ന് പറയുന്നതാണ് സത്യം.

ഇരുവർക്കും ആരാധകരേറെയാണ്. ഇരുവരും കൂടുതലായി അറിയാൻ തുടങ്ങിയത് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ തന്നെയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനു ശേഷമായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും ആ പ്രണയം വിവാഹത്തിലേക്ക് എത്തുന്നതും. ഇവരുടെ പ്രണയവും എല്ലാം സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വാർത്തയാവുകയും ചെയ്തിരുന്നു.

വലിയ തോതിൽ തന്നെ ആളുകൾ ഏറ്റെടുത്ത് ഒരു പ്രണയവും വിവാഹവും ആയിരുന്നു.അടുത്ത സമയത്ത് വാലൻറ്റൈൻസ് ഡേയ്ക്ക് തൻറെ പ്രിയപ്പെട്ട പേളിക്ക് ശ്രീനിഷ് ഒരു ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. പേളിയുടെ സ്വപ്നത്തിന് ചിറകുകൾ നൽകുകയായിരുന്നു ശ്രീനിഷ്. ഇപ്പോൾ പേളിയുടെ ഒരു വർക്ക് ഔട്ട്‌ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫിറ്റ്നസ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച രീതിയിൽ തന്നെ വർക്ക് ഔട്ട് ചെയ്യുന്നതിൻറെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്തിക്കുന്ന ഒരു വ്യക്തിയാണ് പേളി മാണി.. വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ പേളി സജീവമാണ് സോഷ്യൽ മീഡിയയിൽ. തന്റെ യൂട്യൂബ് ചാനൽ വഴി തന്റെ ഓരോ വിശേഷങ്ങളും ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ വീഡിയോകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വർക്ക് ഔട്ട് വീഡിയോയും നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയിരിക്കുന്നത്.

Leave a Comment