Entertainment

പിറന്നാൾ ദിനത്തിൽ ശ്രീനിഷിനെ കുറിച്ച് പേളി പറയുന്ന വാക്കുകൾ ശ്രെദ്ധ നേടുന്നു.

പിറന്നാൾ ദിനത്തിൽ ശ്രീനിഷിനെ കുറിച്ച് പേളി പറയുന്ന വാക്കുകൾ ശ്രെദ്ധ നേടുന്നു.

ബിഗ് ബോസ് സീസൺ വണ്ണിലെ കൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരങ്ങളാണ് പേളി മാണി ശ്രീനിഷ് അരവിന്ദ് രണ്ടുപേരും ബിഗ് ബോസ് വീട്ടിൽ വച്ചായിരുന്നു പ്രണയത്തിലായത്. ആ പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ഇവർക്ക് നില എന്നൊരു മകൾ ഉണ്ടാവുകയും ചെയ്തു. സോഷ്യൽമീഡിയ സുപരിചിതമാണ് ഇവരുടെ വിശേഷങ്ങൾ. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ രണ്ടുപേർക്കും പ്രത്യേക താൽപര്യവും ആണ്. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

യൂട്യൂബ് ചാനലിൽ ഇടുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. പെട്ടെന്ന് തന്നെ വീഡിയോകൾ ട്രെന്റിങ്ങിൽ എത്തുകയും ചെയ്യും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇവർ. കൊച്ചു നിലക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് പേളി മാണിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. ശ്രീനിഷിനു പിറന്നാൾ ആശംസകളുമായി എത്തിരിക്കുകയാണ് പേളി. ശ്രീനിഷിന്റെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്.

പ്രിയപ്പെട്ട ഭർത്താവിനുവേണ്ടിയും ഏറ്റവും സ്നേഹമുള്ള അച്ഛനും പിറന്നാളാശംസകൾ നേരുക ആണ്. ഞങ്ങളുടെ വലിയ പിന്തുണ. ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഹാപ്പി ബർത്ത് ഡേ, നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയക്ക് വളരെയധികം പ്രിയപ്പെട്ട കപ്പിൾസ് ആണ് ഇവർ എന്ന് പറയുന്നതാണ് സത്യം. ഇവരുടെ വിശേഷങ്ങൾക്ക് എപ്പോഴും ആരാധകർ ഉണ്ടാകാറുണ്ട്. സീരിയലിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീനിഷ്. എന്നാൽ വിവാഹത്തിന് ശേഷമാണ് താരം സീരിയലിൽ നിന്നും ഒരു ഇടവേള എടുത്തുകൊണ്ട് പുതിയ ജീവിതത്തിലേക്ക് കടന്നത്. അതിനുശേഷം താരം തമിഴ് സീരിയലുകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പ്രണയം, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമ്മുവിന്റെ അമ്മ തുടങ്ങിയ സീരിയലിൽ എല്ലാം തന്നെ മികച്ച കഥാപാത്രത്തെയായിരുന്നു ശ്രീനിഷ് അവതരിപ്പിച്ചിരുന്നത്. ആ മികവ് ആരാധകരെല്ലാം ഏറ്റെടുത്തത് ആയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോഴും ശ്രീനിഷിന് ആരാധകർ ഏറെയായിരുന്നു. ബിഗ് ബോസിൽ വച്ച് ശ്രീനിഷും പേളിയും തമ്മിൽ പ്രണയത്തിലായപ്പോൾ ഇത് ഗെയിമിന്റെ ഭാഗമായുള്ളതാണെന്നാണ് കൂടുതലാളുകളും പറഞ്ഞത്. അങ്ങനെ പറഞ്ഞവരുടെ വായടപ്പിച്ച് കൊണ്ട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Most Popular

To Top