സാരിയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സാനിയയുടെ ചിത്രങ്ങൾ വൈറൽ. |Pictures of Sania dressed like a bride in a sari went viral.|

സാരിയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സാനിയയുടെ ചിത്രങ്ങൾ വൈറൽ. |Pictures of Sania dressed like a bride in a sari went viral.|

ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലെ സാനിയയുടെ പ്രകടനമാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തത്. മമ്മൂട്ടി നായകനായെത്തിയ ബാല്യകാലസഖി എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യചിത്രം. ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു സാനിയ കാഴ്ചവെച്ചിരിക്കുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലൂടെയും തന്റെ അഭിനയമികവ് തെളിയിക്കുവാൻ നടിയ്ക്ക് സാധിച്ചിരുന്നു.

നിരവധി ആരാധകരായിരുന്നു നടിക്ക് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകർ മുൻപിലേക്ക് താരം പങ്കു വെക്കാറുള്ളത്. വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. സാരിയിൽ ഒരു വ്യത്യസ്ത ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ട് ഈ ഒരു ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആരാധകരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഒരു മറാട്ടി സ്റ്റൈലിലാണ് താരം എത്തിയിരിക്കുന്നത്. ഒരു നവവധുവിനെ പോലെയാണ് സാനിയ ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ ആ ചിത്രം വൈറൽ ആയി മാറുകയും ചെയ്തു. ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. പുതിയ സിനിമകളിലെല്ലാം തന്നെ സാനിയയുടെ സാന്നിധ്യം ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ നായികയായും താരം എത്തി. വലിയ സ്വീകാര്യത ആയിരുന്നു ആദ്യചിത്രത്തിന് ലഭിച്ചിരുന്നത്. കൃഷ്ണൻകുട്ടി പണിതുടങ്ങി,ക്യുൻ, ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളൊക്കെ സാനിയയുടെ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്. പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്ന ഒരു താരം കൂടിയാണ് സാനിയ. താരത്തിന്റെ വസ്ത്രധാരണ രീതി തന്നെയാണ് വിമർശനങ്ങൾക്ക് കാരണമാകാറുള്ളത്.

എന്നാൽ എന്ത് സംഭവിച്ചാലും തന്റെ ഇഷ്ടങ്ങൾക്കൊപ്പം ആണെന്ന് പലവട്ടം തുറന്നു പറഞ്ഞിട്ടുമുണ്ട് സാനിയ. എനിക്ക് ഏറ്റവും ഇഷ്ടം ഏത് വസ്ത്രം ധരിക്കാൻ ആണോ ആ വസ്ത്രം താൻ ധരിക്കും. അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല. വസ്ത്രധാരണം കാരണം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണെന്നും തുറന്നു പറഞ്ഞിട്ടുണ്ട് സാനിയ.
Story Highlights:Pictures of Sania dressed like a bride in a sari went viral.