ലാലിൻറെ അമ്മയ്ക്ക് വയ്യാത്ത ഇരിക്കുകയാണ് അപ്പോഴാണ് പ്രകടനം നടത്തുന്നത്.!മോഹൻലാലിൻറെ കാര്യത്തിൽ അസ്വസ്ഥനായി മമ്മുക്ക, തുറന്നു പറഞ്ഞു പിഷാരടി.

ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ കഥ പറയുവാൻ വേണ്ടി മമ്മൂട്ടിയെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി.

ഒരു അഭിമുഖത്തിലായിരുന്നു താരം ഇതിനെപ്പറ്റി വാചാലനായത്. താൻ കഥപറയാൻ മമ്മൂക്കയെ സമീപിച്ചപ്പോൾ അദ്ദേഹം കോഴിക്കോട്ടേക്ക് പോകുന്ന വഴിയാണ്. പോകുന്ന വഴി ഇടപ്പള്ളിയിൽ നിന്ന് കാറിൽ കയറുക പറവൂർ കൊടുങ്ങല്ലൂരിനുള്ളിൽ കഥ പറയുകയും വേണം എന്നാണ് പറഞ്ഞത്.

കഥ കാറിൽ ഇരുന്ന് കേൾക്കാം എന്നദ്ദേഹം കരുതി. കൊടുങ്ങല്ലൂർ എത്തുമ്പോൾ തനിക്ക് ഇറങ്ങി തന്റെ കാറിൽ പോകാം. ആ സമയം അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ ഒരു വലിയ സംഭവം നടക്കുന്നുണ്ട്. ലാലേട്ടൻറെ വീടിനുമുമ്പിൽ ആളുകൾ കൂടിയിട്ടുണ്ട്. വലിയ പ്രകടനവും നടത്തുകയാണ്.

മമ്മൂക്ക അത്‌ വാർത്തയിൽ കാണുന്നുണ്ട്. അതോടെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. ലാലിൻറെ അമ്മയ്ക്ക് വയ്യാത്ത ഇരിക്കുകയാണ് അതിനിടയിൽ ഇവന്മാർ പ്രകടനം വിളിക്കുന്നത് എന്നൊക്കെ പറഞ്ഞു. കോഴിക്കോട് വരെ പോയി കഥ പറയാമോന്ന് ചോദിച്ചു. കോഴിക്കോട് എത്താൻ 10 കിലോമീറ്റർ ഉള്ളപ്പോഴും കഥപറഞ്ഞു തുടങ്ങിയിരുന്നില്ല.

വേറെ പല കാര്യങ്ങളും ഞങ്ങൾ സംസാരിക്കുകയും ചെയ്തു. അവസാനം സ്ഥലം എത്താറായപ്പോൾ സിനിമയുടെ ക്ലൈമാക്സ് ഡയലോഗ് കുറച്ചു വരികളും ഒക്കെ പറഞ്ഞു എന്നാണ് രമേശ് പിഷാരടി പറയുന്നത്. ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെ കുറിച്ചാണ് ഇവിടെ മനസ്സിലാക്കാൻ കഴിയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top