ദിലീപിന്റെ കള്ളങ്ങൾ പൊളിയുന്നു..! സംവിധായകൻ ബാലചന്ദ്രകുമാർനെതിരെ പണം കൊടുത്ത് ദിലീപ് ഉണ്ടാക്കിയ നാടകം കയ്യോടെ പിടിച്ച് പോലീസ് |Police with evidence against Dileep

ദിലീപിന്റെ കള്ളങ്ങൾ പൊളിയുന്നു..! സംവിധായകൻ ബാലചന്ദ്രകുമാർനെതിരെ പണം കൊടുത്ത് ദിലീപ് ഉണ്ടാക്കിയ നാടകം കയ്യോടെ പിടിച്ച് പോലീസ് |Police with evidence against Dileep

നടിയെ ആക്രമിച്ച സംഭവം സിനിമാലോകത്തെ തന്നെ ഒരേപോലെ ഞെട്ടിച്ച വാർത്തയായിരുന്നു. പിന്നാലെ ദിലീപിന്റെ പേരായിരുന്നു കൂടുതലായും ഉയർന്ന് കേട്ടിരുന്നത്. നടൻ ദിലീപാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്ന് പലരും പറയുകയും ചെയ്തിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ എല്ലാം തന്നെ ദിലീപ് എതിർക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ പുതിയൊരു വാർത്തയാണ് പുറത്തു വരുന്നത്. ദിലീപിന് എതിരെയുള്ള ആരോപണങ്ങൾ എല്ലാം തന്നെ അസ്തമിച്ചു നിൽക്കുന്ന സമയത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ നിർണായകമായ ചില തെളിവുകൾ ദിലീപിനെതിരെ പുറത്തു കൊണ്ടുവരുന്നത്.

അതിനുശേഷം ഈ തെളിവുകളെല്ലാം തന്നെ തെറ്റാണ് എന്ന് ദിലീപ് പറയുകയും ചെയ്തിരുന്നു. അതിനുപുറമേ ആയിരുന്നു ബാലചന്ദ്ര കുമാറിനെതിരെ ഒരു പീഡന പരാതിയുമായി ഒരു സ്ത്രീ രംഗത്ത് വന്നിരുന്നത്. ബാലചന്ദ്രകുമാർ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ഈ സ്ത്രീ പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ബാലചന്ദ്രകുമാർ പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്തുവ ന്നിരിക്കുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. ബാലചന്ദ്ര കുമാറിനെതിരെയുള്ള പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. യുവതിക്ക് ദിലീപും സംഘവും പണം നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ യുവതിക്ക് ദിലീപും സംഘവും പണം നൽകി എന്ന അറിവാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഈ സംഭവത്തിൽ ദിലീപിന് ഉള്ള പങ്ക് എത്രത്തോളം ഉണ്ട് എന്ന് വ്യക്തമാവുകയാണ് ആളുകൾക്ക്. എന്തിനാണ് യാതൊരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ ദിലീപ് ഇങ്ങനെയൊരു കള്ള പരാതി ഒരാളെ കൊണ്ട് കൊടുക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

നിർണായകമായ ഒരു വഴിത്തിരിവായിരിക്കും ഈ ഒരു കണ്ടെത്തൽ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിലവിൽ എന്ത് നിയമ നടപടികളിലേക്ക് ആണ് പോലീസ് പോകുന്നത് എന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അടുത്ത സമയത്തായിരുന്നു അതിജീവിതയ്ക്കും മുൻ ഭാര്യക്കും എതിരെ ദിലീപ് സുപ്രീം കോടതിയിൽ ചില നിർണായകമായ ആരോപണങ്ങൾ നടത്തിയിരുന്നത് ഈ സാഹചര്യത്തിൽ ഇപ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ആയിരിക്കും പുറത്ത് വരുന്നത് എന്നാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
Story Highlights:Police with evidence against Dileep