Entertainment

സുപ്രിയയിൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ പറഞ്ഞ് പൂർണിമ.

സുപ്രിയയിൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ പറഞ്ഞ് പൂർണിമ.

മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു താരകുടുംബം ആണ് മല്ലികാ സുകുമാരന്റെ. മല്ലികയും മക്കളും മരുമക്കളും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് പൂർണ്ണിമയുടെ ഒരു അഭിമുഖമാണ്. പൂർണ്ണിമ ഇന്ദ്രജിത്തിനെ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യം മലയാളികൾക്കില്ല. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെയായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള കലാകാരിയാണ് പൂർണിമ. പൂർണിമയുടെ മികച്ച കഥാപാത്രങ്ങൾ എന്നും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്.

സ്വന്തമായി ഇപ്പോൾ പ്രാണ എന്നൊരു ബോട്ടിക്കും ആയി തിരക്കിലാണ് പൂർണിമ എന്നതാണ് സത്യം. ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സുപ്രിയയെ കുറിച്ചാണ് ഈ അഭിമുഖത്തിൽ പറയുന്നത്. സുപ്രിയയുടെ ഇഷ്ടപ്പെട്ട രണ്ട് ഗുണങ്ങളെ കുറിച്ച് പറയുംഎന്ന് പറഞ്ഞപ്പോൾ ആയിരുന്നു പൂർണിമ സംസാരിച്ചിരുന്നത്. അങ്ങനെ പറയാനാണെങ്കിൽ ഒരുപാട് ഉണ്ടായെന്നും പൂർണിമ പറയുന്നുണ്ട്. സത്യത്തിൽ മുംബൈയിൽ നിന്നും പറിച്ചു നടുകയായിരുന്നു സുപ്രിയയെ. ഇവിടെ വന്നിട്ട് സുപ്രിയ അതുമായി പൊരുത്തപ്പെട്ടു. അത് വളരെയധികം ശ്രദ്ധ നേടിയ ഒരു കാര്യം തന്നെയായിരുന്നു.

ഇത്രയും മികച്ച രീതിയിൽ ഓരോ കാര്യങ്ങളും സുപ്രിയ ചെയ്യുക എന്ന് പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്നത് തനിക്ക് മനസ്സിലായിട്ടുണ്ട്
എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് ആ ഒരു രീതിയിലേക്ക് എത്തുന്നതുവരെ സുപ്രിയ ഒരുപാട് കഠിനാധ്വാനം ചെയ്യാറുണ്ട് എന്നും പറയുന്നുണ്ട്. വെളിയിൽ നിന്നു നോക്കുമ്പോൾ എല്ലാവർക്കും തോന്നും ഇതൊക്കെ എത്ര എളുപ്പമാണ് എന്ന്. മാത്രമല്ല ഒരു ലക്ഷ്വറി ആയ ജീവിതമല്ലേ ഇവരുടെ എന്ന്. സത്യത്തിൽ അതല്ല അവർ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അത് പലർക്കുമറിയില്ല എന്നൊക്കെയാണ് പൂർണിമ പറയുന്നത്..അമ്മായിയമ്മയായ മല്ലികയെ കുറിച്ചും ചോദിക്കുന്നുണ്ട്.

എന്തെങ്കിലും ഉപദേശം സിനിമ ജീവിതത്തിൽ മല്ലിക നൽകിയിട്ടുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട് എന്നായിരുന്നു പൂർണിമ അതിന് മറുപടിയായി പറഞ്ഞത്. ഇന്ദ്രജിത്തിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും സംസാരിക്കുന്നുണ്ട് ചേട്ടനും അനുജനും സംസാരിക്കുമ്പോൾ ആരാണ് കൂടുതൽ സീരിയസ് ആയി സംസാരിക്കുന്നത് എന്നും അവർ പരസ്പരം കാണുമ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ അവർ പരസ്പരം കണ്ടിട്ട് തന്നെ ഒരുപാട് നാളുകളായി എന്നാണ് രസകരമായ രീതിയിൽ സുപ്രിയ പറയുന്നത്.

Most Popular

To Top