പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോൾ അന്തരിച്ചു എന്ന വിവരമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ.

വസന്തത്തിലെ സന്ദേശവാഹകൻ, ഈ തണലിൽ ഇത്തിരി നേരം, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എല്ലാം സൃഷ്ടാവ് ഇദ്ദേഹമായിരുന്നു. ഗാങ്സ്റ്റാർ, കെയർ ഓഫ് സൈറാബാനു എന്ന സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും ആഴത്തിൽ അറിവുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥകളുടെ ഒരു രാജാവെന്ന് തന്നെ അദ്ദേഹത്തിന് വിളിക്കാവുന്നതാണ്. മലയാളികൾ ഹൃദയത്തിലെറ്റിയ മനോഹരമായ ചിത്രങ്ങൾ. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം,ഓർമ്മയ്ക്കായി, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിൻ വെട്ടം, ഒരുയാത്രാമൊഴി, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ആലോലം, ഇണ അവിടുത്തെ പോലെ ഇവിടെയും,ഈ തണലിൽ ഇത്തിരി നേരം, ഈറൻ സന്ധ്യ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിൻറെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മികച്ച എഴുത്തായിരുന്നു അദ്ദേഹത്തിൻറെ പ്രേത്യകത.