Entertainment

പൗർണമി തിങ്കൾ സീരിയലിലെ നായികയായ ഗൗരി കൃഷ്ണ വിവാഹിതയായി പൊന്നിൽ കുളിച്ച് ഗൗരിയുടെ ചിത്രങ്ങൾ|pouranamithinkal actress gowry krisha wedding images

പൗർണമി തിങ്കൾ സീരിയലിലെ നായികയായ ഗൗരി കൃഷ്ണ വിവാഹിതയായി പൊന്നിൽ കുളിച്ച് ഗൗരിയുടെ ചിത്രങ്ങൾ|pouranamithinkal actress gowry krisha wedding images

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയായ താരമാണ് ഗൗരി കൃഷ്ണ. തുടർന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഗൗരി പ്രേക്ഷകരുടെ സുപരിചിതയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരായിരുന്നു ഗൗരിയ്ക്ക് ഉണ്ടായിരുന്നത്. സ്വന്തമായി താരത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്.. താരത്തിന്റെ വിവാഹനിശ്ചയ വീഡിയോകൾ ഒക്കെ വളരെയധികം വൈറലായി മാറിയിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിലെ സംവിധായകനായ മനോജുമയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്. മനോജിന്റെ നല്ല പാതിയായി ഗൗരി മാറിയിരിക്കുകയാണ്. അമ്പലത്തിൽ വച്ച് വളരെ ലളിതമായ രീതിയിൽ നടന്ന ഒരു വിവാഹമായിരുന്നു ഇത്. എന്നാൽ വളരെ ആഡംബരം നിറഞ്ഞതായിരുന്നു റിസപ്ഷൻ. വിവാഹത്തിന് ഒരു ചുവന്ന കസവുള്ള സാരി ആയിരുന്നു താരമാണിഞ്ഞിരുന്നത്. ആഭരണങ്ങളുടെ മേമ്പോടി ഒന്നും തന്നെ കാണാനും സാധിച്ചിരുന്നില്ല. എന്നാൽ റിസപ്ഷൻ താരം ശരീരത്തിൽ മുഴുവൻ പൊന്നിൽ കുളിച്ചാണ് എത്തിയിരുന്നത്.

നിരവധി ആളുകളാണ് താരത്തെ ഈ ഒരു കാര്യത്തിന്റെ പേരിൽ വിമർശിച്ചിരുന്നത്. താരത്തിന്റെ ഹെയർ സ്റ്റൈലിന്റെ പേരിലും വലിയ വിമർശനങ്ങളും ഒക്കെ ഏൽക്കേണ്ടി വന്നിരുന്നു. ഗൗരിയുടെ ഹൽദി വീഡിയോകളും അതോടൊപ്പം തന്നെ വിവാഹ ഷോപ്പിംഗ് വീഡിയോകളും എല്ലാം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിന് എത്തിയിരുന്നു. വീഡിയോകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് യൂട്യൂബിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ ഗൗരിയുടെ വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ എല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

രംഗത്തെ പല പ്രമുഖരും വിവാഹ ചടങ്ങുകൾക്കായി എത്തിയിരുന്നു. ആഭരണങ്ങളിൽ നിറഞ്ഞു അതിസുന്ദരിയായി തന്നെയാണ് ഗൗരിയെ കാണാൻ സാധിച്ചിരിക്കുന്നത്. അമ്പലത്തിൽ വച്ച് താലികെട്ട് നടത്തിയതിനു ശേഷം ഉള്ള റിസപ്ഷൻ ചടകങ്ങുകളുടെ ചിത്രങ്ങൾ ഒക്കെയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും പൗർണമി തിങ്കൾ എന്ന സീരിയലിലെ പൗർണമി എന്ന കഥാപാത്രമാണ് താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചത്.

പൗർണമി തിങ്കൾ സീരിയലിലെ നായികയായ ഗൗരി കൃഷ്ണ വിവാഹിതയായി പൊന്നിൽ കുളിച്ച് ഗൗരിയുടെ ചിത്രങ്ങൾ|pouranamithinkal actress gowry krisha wedding images

Most Popular

To Top