90 കോടിയിൽ നിന്ന് പ്രതിഫലം കുത്തനെ ഉയർത്തി പ്രഭാസ്. ഉയർത്തിയ പ്രതിഫലം ഇത്.|Prabhas increases salary|

90 കോടിയിൽ നിന്ന് പ്രതിഫലം കുത്തനെ ഉയർത്തി പ്രഭാസ്. ഉയർത്തിയ പ്രതിഫലം ഇത്.|Prabhas increases salary|

ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. തെലുങ്ക് സിനിമയിലെ അവിഭാജ്യഘടകമായ പ്രഭാസിന് കൂടുതലും മലയാളത്തിൽ ആരാധകരെ നേടിയത് ബാഹുബലി എന്ന ബ്രഹ്മാണ്ട സീരിസിലൂടെ ആയിരുന്നു. ബാഹുബലി എന്ന ചിത്രത്തിനുശേഷം നടന്റെ താരമൂല്യം വലിയതോതിൽ തന്നെ വർദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് പ്രഭാസ് പ്രതിഫലം കുത്തനെ ഉയർത്തി ഇരിക്കുകയാണെന്നാണ് അറിയുന്നത്.

ഇതുവരെ ഒരു സിനിമയ്ക്ക് വേണ്ടി 90.100 കോടി രൂപയായിരുന്നു താരം പ്രതിഫലമായി വാങ്ങിയിരുന്നത്.90 കോടിയിൽ നിന്നും വലിയൊരു കുതിപ്പാണ് ഇപ്പോൾ നടന്റെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. രാമായണകഥയെ ആസ്പദമാക്കി എടുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. ഈ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രഭാസ് പ്രതിഫലം വർധിപ്പിച്ചിരിക്കുന്നത് അറിയാൻ സാധിക്കുന്നത്. രാവണൻ ആയി ചിത്രത്തിലെത്തുന്നത് സെയ്ഫ് അലിഖാൻ ആണ് എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാഹുബലി എന്ന ചിത്രത്തിലെ വിജയത്തിനുശേഷം തന്നെ താരം തന്റെ പ്രതിഫലം വലിയതോതിൽ വർദ്ധിപ്പിച്ചത് വാർത്തയായിരുന്നു.

ബാഹുബലിക്ക് ശേഷം നടന്റെ പ്രതിഫലത്തിൽ വലിയൊരു പുതുമ തന്നെയായിരുന്നു പ്രതിഫലത്തിൽ ഉണ്ടാക്കിയിരുന്നത്. അതിനു ശേഷമാണ് ഇപ്പോൾ വീണ്ടും ഒരു വർദ്ധനവ് നടന്റെ പ്രതിഫലത്തിൽ അറിയാൻ സാധിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യം ആയ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരു പ്രത്യേക കഴിവാണ് നടന് ഉള്ളതെന്ന് ആരാധകർ പറയാറുണ്ട്. ചരിത്രത്തോട് ചേർന്നു നിൽക്കുന്നതും ശ്രദ്ധ നേടിയിട്ടുള്ളതായ കഥാപാത്രങ്ങളെ അനശ്വരമാക്കാൻ പ്രഭാസ് വളരെ മികവ് കാണിക്കാറുണ്ട് പൊതുവേ സിനിമാലോകം പറയാറുണ്ട്.

ബാഹുബലി സീരിസിന് വേണ്ടി പ്രഭാസിന് അല്ലാതെ മറ്റാരെയും ബാഹുബലിയുടെ കഥാപാത്രമായി ചിന്തിക്കാൻ പോലും സാധിക്കില്ലന്ന് സിനിമാപ്രേമികൾ ഒരേപോലെ പറയുന്നു. ആദ്യപുരുഷിനുവേണ്ടി പ്രഭാസ് വാങ്ങിയ പ്രതിഫലം 120 കോടി രൂപയാണ്. 90 കോടിയിൽ നിന്നും ഒരു വലിയ കുതിപ്പു തന്നെയാണ് പ്രഭാസ് നടത്തിയത്.
Story Highlights:Prabhas increases salary