Entertainment

പ്രഭുദേവയ്ക്ക് വേണ്ടി തന്റെ പ്രിയപ്പെട്ട സിനിമാഭിനയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നയൻതാര; പക്ഷെ നടന്നത് സിനിമ തോൽക്കുന്ന സംഭവങ്ങൾ..| Prabhudeva and Nayantara’s love|

പ്രഭുദേവയ്ക്ക് വേണ്ടി തന്റെ പ്രിയപ്പെട്ട സിനിമാഭിനയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നയൻതാര; പക്ഷെ നടന്നത് സിനിമ തോൽക്കുന്ന സംഭവങ്ങൾ..| Prabhudeva and Nayantara’s love|

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ഇന്ന് ആരെയും അസൂയപ്പെടുത്തുന്ന നേട്ടവുമായി ആണ് തെന്നിന്ത്യൻ സിനിമാലോകത്ത് നയൻതാര നിലനിൽക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന പേര് നയൻതാരയ്ക്ക് സ്വന്തമാണ്. ഈ ഒരു നിലയിലേക്ക് എത്തുവാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് വ്യക്തി തന്നെയാണ് നയൻന്താര. അടുത്ത സമയത്ത് ആയിരുന്നു നയൻതാര വിവാഹിതയായത്. ഇപ്പോൾ തമിഴിൽ നിന്നും ബോളിവുഡിലേക്ക് കൂടി ചേക്കേറിരിക്കുകയാണ് നയൻസ്. പലപ്പോഴും മാധ്യമങ്ങൾക്കും ഗോസിപ്പ് കോളങ്ങളിലും ഒക്കെ തന്നെ ചർച്ച ആയിട്ടുള്ളതും ആണ്.

വിഘ്നേശുമായുള്ള വിവാഹ ശേഷവും തന്റെ പ്രിയപ്പെട്ട സിനിമ ഉപേക്ഷിക്കാൻ നയൻതാര തയ്യാറായിട്ടില്ല. സിനിമ തുടരാൻ തന്നെയായിരുന്നു നയൻതാരയുടെ തീരുമാനം. എല്ലാ പ്രതിസന്ധികളിലും തന്റെ കരിയർ ആയിരുന്നു നയൻസിനെ ഉയർത്തിയത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. സിനിമയിൽ നിന്ന് മാറി നില്കാൻ നയൻസ് തീരുമാനിച്ച നിമിഷം. 2011 ആയിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയൻസ് എത്തുന്നത്. ആ കാലഘട്ടത്തിൽ നയൻതാരയും കൊറിയോഗ്രാഫർ ആയി പ്രഭുദേവയും തമ്മിൽ പ്രണയത്തിലായിരുന്നു. കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച ഒരു പ്രണയം തന്നെയായിരുന്നു ഇരുവരുടെയും.

വിവാഹിതനും പിതാവുമായ പ്രഭുദേവ സിനിമ ചിത്രീകരണങ്ങളുടെ ഇടയിലാണ് നയൻതാരയുമായി അടുക്കുന്നത്. പിന്നീട് അത് പ്രണയമായി മാറി. പ്രഭുദേവയുടെ പേര് പോലും നയൻസ് കയ്യിൽ പച്ച കുത്തിയതെല്ലാം വാർത്തയായിരുന്നു. നയൻതാര പ്രഭുദേവ പ്രണയം ആഘോഷിക്കാനുള്ള ഒരു കഥയായി മാറി. ഗോസിപ്പുകോളങ്ങളിൽ പ്രഭുദേവയുടെ ഭാര്യ റംലത്ത് എത്തി. പ്രഭുദേവയെ നയൻസ് തട്ടിയെടുക്കാൻ ആണ് ഉദ്ദേശമെന്നും റംലത്ത് പറഞ്ഞു. വൈകാതെതന്നെ റംലത്ത് വിവാഹമോചനം നേടുകയായിരുന്നു. പ്രഭുദേവയെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കുവാൻ ആയിരുന്നു നയൻതാര തീരുമാനിച്ചത്. അഭിനയം വിടുകയാണെന്ന് നയൻസ് പറയുകയും ചെയ്തു.

ആ വർഷമിറങ്ങിയ തെലുങ്ക് സിനിമ ശ്രീരാമരാജ്യം തന്റെ അവസാന ചിത്രമാണ് നയൻതാര പറയുകയും ചെയ്തിരുന്നു. ഇതിനിടയിൽ നയൻസ് മതം മാറിയത് വാർത്തകളിൽ നിറഞ്ഞുനിന്നു. പ്രഭുദേവയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ഇത്തരം തീരുമാനങ്ങൾ ഒക്കെ തന്നെ നയൻതാര എടുത്തിരുന്നത്. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടക്കുകയും ചെയ്തിരുന്നു. പ്രഭുദേവയും നയൻതാരയും തമ്മിൽ അകലാൻ തുടങ്ങുകയായിരുന്നു. ഇവരുടെ ബന്ധം അവസാനിക്കപെട്ടത് നടിയെ അപ്പാടെ തകർത്തു കളഞ്ഞിരുന്നു. ലൈംലൈറ്റിൽ നിന്നും കുറച്ചു കാലം മാറി നിൽക്കാൻ ആഗ്രഹിച്ച നയൻസ് ആവട്ടെ കേരളത്തിൽ തന്റെ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് ഓടിയെത്തി.

രണ്ടുവർഷം നടി സിനിമകൾ ഒന്നും ചെയ്തില്ല. 11 മാസം വീടിനുള്ളിൽ തന്നെ ഇരുന്ന തെന്നിന്ത്യൻ സിനിമയിൽ താൻ അഭിനയിച്ച സിനിമകളും ഗാനരംഗങ്ങളും പോലും കാണാൻ മടിച്ചു. 2013 സംവിധായകൻ അറ്റ്ലി വീണ്ടും നയൻസിനെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ആദ്യചിത്രമായിരുന്നു രാജാ റാണിയിലെ വേഷം ചെയ്യുവാൻ ഇദ്ദേഹം നയൻതാര സമീപിച്ചത്. ഒടുവിൽ ഈ ചിത്രത്തിലൂടെ തിരിച്ചു വരാൻ നയൻസും ആഗ്രഹിച്ചു. രാജാറാണി റിലീസായതോടെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. തിയേറ്ററിൽ നൂറു ദിവസമാണ് ചിത്രം ഓടിയത്. അതിലെ വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
Story Highlights:Prabhudeva and Nayantara’s love

To Top
$(".comment-click-14307").on("click", function(){ $(".com-click-id-14307").show(); $(".disqus-thread-14307").show(); $(".com-but-14307").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });