ഹൃദയം ഹിറ്റ് ആയി മാറുമ്പോൾ പ്രണവ് ഹിമാചൽ പ്രേദേശിന്റെ സൗന്ദര്യം ഒപ്പി എടുക്കുന്ന തിരക്കിൽ ആണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ പ്രണയത്തെയും സംഗീതത്തെയും ഒക്കെ ജീവിതത്തിൽ ചേർത്ത് ഹൃദയം തൊടുന്ന പ്രതികരണങ്ങളോട് ആണ് ഹൃദയം മുന്നേറിയത്.

തീയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത് എന്നതും പ്രത്യേകത തന്നെയാണ്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഒരു വീഡിയോയിലും മോഹൻലാൽ പങ്കെടുത്തിരുന്നില്ല. ചിത്രം വിജയം ആയതിനുശേഷം ഉള്ള ആഘോഷ വീഡിയോകളിലും താരത്തെ കാണാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ പ്രണവ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത് ചിത്രമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ഒരു യാത്രയിലാണ് താരം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് മനോഹരമായ നിരവധി ചിത്രങ്ങളാണ് ഹിമാചൽ സൗന്ദര്യത്തെ കാണിച്ചുകൊണ്ട് പ്രണവ് പങ്കുവച്ചിരിക്കുന്നത്.

കാഴ്ച കണ്ടു തിരിച്ചു വരുന്ന എല്ലാവർക്കും ഇടത്താവളമായ ചാച്ചാജി ചന്ദ്രദാസ് ചിത്രവും വില്ലേജ് എല്ലാം പ്രണവ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ സാഹസികത യാത്രകൾ മുമ്പും ഹരമായിരുന്നു പ്രണവിന്. ആദിയുടെ ഷൂട്ടിങ് പൂർത്തിയാക്കി പ്രണവ് നേരെ പോയത് ഹിമാലയത്തിലേക്ക് ആയിരുന്നു എന്നാണ് അറിഞ്ഞത്.

കഴിഞ്ഞവർഷം മണാലിയിലേക്ക് ഒരു സോളോ യാത്രയും നടത്തിയിരുന്നു. അതിനുശേഷം ഇപ്പോൾ ഹൃദയം കഴിഞ്ഞു ഹിമാചൽ പ്രേദേശിലേക്ക്.അഭിനയിക്കാൻ വിളിക്കുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകൾ മലകളും കുന്നുകളും ഒക്കെ ഉള്ള യാത്ര ഇടമാണ് അറിയിച്ചാൽ പ്രണവിന് വളരെ സന്തോഷം ആകുമെന്ന് സിനിമപ്രവർത്തകർ എല്ലാം പറയുന്നത്.

അല്ലെങ്കിൽ പ്രണവ് യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു യാത്ര പ്രേമി ആയിരുന്നു. പ്രണവ് മലകൾ താണ്ടി,എന്നാ ഇങ്ങോട്ട് വരുന്നത്. ഫുൾ കറങ്ങി നടക്കുകയാണ് അല്ലേ, അളിയൻ മല കയറാൻ തുടങ്ങി, ഒരു പ്രത്യേക തരം ജീവിതം ആണല്ലേ, എന്നൊക്കെ ചോദിക്കുന്ന രസകരമായി കമന്റുകളും താഴെ വരുന്നു.

Leave a Comment

Your email address will not be published.

Scroll to Top