ഓരോ നടന്മാർ പാനിന്ത്യൻ ആകാൻ നിൽകുമ്പോൾ ഇവിടെ ഒരാൾ പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്ന ആലോചനയിൽ ആണ്.!!

താരരാജാവ് മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ അല്ലാതെ തന്നെ മലയാള സിനിമയിൽ നിരവധി ആരാധകരുള്ള നടനാണ് പ്രണവ് മോഹൻലാൽ.

അടുത്തകാലത്തായാണ് താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് സോഷ്യൽ മീഡിയയുടെ സജീവ താരമായി മാറിയത്. ഇപ്പോൾ തന്റെ യാത്രകളെക്കുറിച്ച് മറ്റും സോഷ്യൽ മീഡിയയിൽ ചിത്രങ്ങളിലൂടെ വിവരിക്കാറുണ്ട്.

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ പ്രണവിന് സാധിച്ചിരുന്നു.താരത്തിന്റെ ലാളിത്യം തന്നെയാണ് അതിനു കാരണം എന്നാണ് ആളുകൾ എല്ലാം പറയുന്നത്. ആൾക്കൂട്ടത്തിൽ നടക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു പ്രണവ് മോഹൻലാൽ എന്നും ആരാധകർ പറയുന്നുണ്ട്.

ഇപ്പോളിതാ പ്രണവിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ചർച്ചയായി മാറിയിരിക്കുന്നത്. ചെറിയ വീതി കുറഞ്ഞ റോപ്പിലൂടെ നടക്കുന്ന താരത്തെയാണ് കാണാൻ സാധിക്കുന്നത്.

ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ ആലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു.. എന്നാണ് രസകരമായി ചിലർ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

Leave a Comment