Entertainment

പ്രണവ് മോഹൻലാൽ സിമ്പിൾ ആണെന്ന് പറയുന്നവർ ഇത് അറിയണം.! ഇതറിഞ്ഞാൽ ഒരിക്കലും അങ്ങനെ പറയില്ല.

പ്രണവ് മോഹൻലാൽ സിമ്പിൾ ആണെന്ന് പറയുന്നവർ ഇത് അറിയണം.! ഇതറിഞ്ഞാൽ ഒരിക്കലും അങ്ങനെ പറയില്ല.

മലയാള സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു വ്യക്തിയാണ് പ്രണവ് മോഹൻലാൽ. പ്രണവ് മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം താരം വളരെ സിമ്പിൾ ആണ് എന്ന് തന്നെയാണ്. എന്നും ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് പ്രണവ് മോഹൻലാൽ എന്നത് എല്ലാവരും എടുത്തു പറയുന്ന ഒരു കാര്യം തന്നെയാണ്..
എന്നാൽ ഇപ്പോൾ സുരേഷ് കൃഷ്ണ പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വാക്കുകൾ കേട്ടാൽ പിന്നെ പ്രണവ് സിമ്പിൾ ആണെന്ന് ആരും പറയില്ല എന്നു മനസ്സിലാകുന്നുണ്ട്.

എല്ലാവരും പറയുന്നത് പ്രണവ് വളരെ ശാന്ത സ്വഭാവക്കാരനാണ് എന്നാണ്. ഒരു പായവിരിച്ചു കൊടുത്താൽ എവിടെയും കിടക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അത് നിങ്ങൾക്ക് മോഹൻലാലിനെ അറിയാത്തതുകൊണ്ടാണ്. ഇങ്ങനെയൊക്കെ പറയുന്നത്. ലാലേട്ടൻ ഇതിനും അപ്പുറത്താണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ എത്ര മോശപ്പെട്ട ഭക്ഷണമാണെങ്കിലും അദ്ദേഹം കഴിക്കും. എവിടെ വേണമെങ്കിലും അദ്ദേഹം കിടന്നുറങ്ങും. ഇങ്ങനെയാണ് സുരേഷ് കൃഷ്ണ പറയുന്നത്. ഈ കാരവാൻ എന്ന സംഭവമൊക്കെ ഇപ്പോഴല്ലേ ഉണ്ടായത്. ഇതിന് മുൻപും ലൊക്കേഷൻ എവിടെയെങ്കിലും കിടന്നുറങ്ങണം എങ്കിൽ അദ്ദേഹം ഉറങ്ങും.

കരാവാൻ ഇല്ലെങ്കിലും ചെറിയ ഒരു പായ വിരിച്ച് അതിലാണ് ലാലേട്ടൻ കിടക്കുന്നത്. പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒക്കെ അങ്ങനെയായിരുന്നു. മരുഭൂമിയിൽ ഒരു പായ വിരിച്ച് അതിന്റെ അടിയിൽ വരെ കിടന്നിട്ടുണ്ട്. പി മാധവൻ നായർ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്. ഇത്രയും വലിയ ഒരു വ്യക്തിയുടെ മകനെ അങ്ങനെ പെരുമാറാൻ സാധിക്കുകയുള്ളൂ. ലാലേട്ടൻ അഭിനയിക്കാന്നതും സിമ്പിൾ ആണ്. അത് കണ്ടുവളർന്ന വ്യക്തി അല്ലേ പ്രണവ് എന്നാണ് സുരേഷ്കൃഷ്ണ ചോദിക്കുന്നത്. സുരേഷ് കൃഷ്ണയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. ഇതിനോടകം തന്നെ പല സഹപ്രവർത്തകരും മോഹൻലാലിനെ കുറിച്ച് ഇത്തരത്തിലുള്ള വാക്കുകൾ തുറന്നുപറഞ്ഞിട്ടുണ്ട്.

താരങ്ങൾക്ക് കാരാവാൻ ഇല്ലാതിരുന്ന കാലത്ത് മോഹൻലാലിനെ പോലെയുള്ളവർ സ്ത്രീ താരങ്ങൾ വീട്ടിൽ എത്തിയതിനു ശേഷം മാത്രമേ വാഹനത്തിൽ പോവുകയുണ്ടായിരുന്നുള്ളൂ എന്നാണ് ഒരിക്കൽ ഒരു പ്രമുഖ നടി തുറന്നുപറഞ്ഞത്. തന്റെ വാഹനത്തിൽ സെറ്റിലുള്ള ക്യാമറാമാൻ അടക്കമുള്ള ആളുകളുമായി ആണ് ചിലപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞ് മോഹൻലാൽ മടങ്ങാറുള്ളത് എന്നും ഒരു പ്രമുഖ നടൻ തുറന്നു പറഞ്ഞിട്ടുണ്ട്.

Most Popular

To Top