Entertainment

ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധി ആവും, കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പ്രണവ് |Pranav on his bad experience at Kodungallur temple

ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധി ആവും, കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പ്രണവ് |Pranav on his bad experience at Kodungallur temple

സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവർക്കും സുപരിചിതമായ വ്യക്തിയാണ് ഷഹാനയും പ്രണവും. നിരവധി ആളുകളാണ് ഇവർക്ക് ആരാധകരായി ഉള്ളത്. അപകടം തളർത്തിയ പ്രണവിനെ പ്രണയം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഷഹാന ഓരോ പെൺകുട്ടികൾക്കും ഒരു മാതൃക തന്നെയാണെന്ന് എല്ലാവരും പറയുന്നുണ്ട്. ഇവരുടെ ജീവിതം എപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ഇതാ പ്രണവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച് ഒരു കുറിപ്പ് ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു വിവേചനത്തെ കുറിച്ചാണ് പ്രണവ് പറയുന്നത്. വളരെ വൈകാരികമായാണ് ഈ കുറിപ്പിൽ പ്രണവ് ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. പ്രണവ് പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

കൊടുങ്ങല്ലൂർ അമ്മേ
എനിക്ക് ആക്സിഡന്റ് പറ്റി, 8 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ പോയത്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ പേര് പറഞ്ഞു എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ, അമ്പലത്തിന്റെ ഉള്ളിൽ കയറി കാണാൻ സാധിച്ചില്ല….അനുഭവ കുറിപ്പ്: രാവിലെ പത്ത്, പത്തരയോട് കൂടിയാണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി വീൽ ചെയറിൽ അമ്പലത്തിലേക്ക് പോയി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാൻ കൂട്ടുകാരനോട് പറഞ്ഞു ” ആരോടെങ്കിലും ചോദിക്കൂ, നമുക്ക് അകത്തേക്ക് കയറി ദേവിയെ കാണാൻ വല്ല വഴി ഉണ്ടോ എന്ന് നോക്കാൻ”. അങ്ങനെ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു വീൽ ചെയർ അകത്തേക്ക് കൊണ്ടുപോവാൻ പറ്റില്ല എന്ന്. “എനിക്ക് ദേവിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതറിയാവുന്ന കൂട്ടുകാർ പറഞ്ഞു അവനെ ഞങ്ങൾ എടുത്തു കയറ്റിക്കോളാം എന്ന്.

അത് കേട്ട് സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല. ഒരു 15 മിനിറ്റ് വെയ്റ്റ് ചെയ്യൂ. അത് കഴിയുമ്പോൾ ഈ തിരക്ക് തീരും. അതിന് ശേഷം ഇവനെ അകത്തേക്ക് കൊണ്ട് പൊക്കോളൂ എന്ന്. അപ്പോൾ നിങ്ങൾക്ക് സുഖമായി തൊഴാം. അത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ആയി. ആർക്കും തടസമാവാതിരിക്കാൻ ഞങ്ങൾ ഒരു മൂലയിലേക്ക് മാറി നിന്നു. അകത്തേക്ക് കയറാനുള്ള സമയമായപ്പോൾ ഞങ്ങൾ തയ്യാറായി നിന്നു. പക്ഷെ മറ്റൊരു സെക്യൂരിറ്റി ചേട്ടൻ വന്നു പറഞ്ഞു ” ഇവനെ അകത്തേക്ക് കയറ്റാൻ പറ്റില്ല….. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ” ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധി ആവും എന്ന്. ഞങ്ങൾക്ക് കുഴപ്പം ഉണ്ടായിട്ടല്ല, ഇവിടുത്തെ ആചാരം ഇങ്ങനെ ആണെന്ന്…..

അത് കേട്ടതും എനിക്ക് വല്ലാത്ത വിഷമം തോന്നി, കണ്ണിൽ നിന്ന് താനേ വെള്ളം വന്നു പോയി. കാരണം 8 വർഷത്തിന് ശേഷം അത്ര ആഗ്രഹിച്ചു ചെന്നതാണ്…. ആദ്യം എനിക്ക് എന്റെ പൊട്ട മനസ്സിൽ തോന്നിയത് “കൊടുങ്ങല്ലൂർ അമ്മക്ക് എന്നെ കാണുന്നത് ഇഷ്ടമല്ലായിരിക്കും അതുകൊണ്ടാവും ഇങ്ങനെ നടന്നത്…. പിന്നെ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ മനസിലായത് ” ഒരു ദൈവവും പറഞ്ഞിട്ടില്ല എന്നെ ഇങ്ങനെയൊക്കെയാണ് കാണാൻ വരേണ്ടത് എന്ന്. എല്ലാം മനുഷ്യന്മാർ ഉണ്ടാക്കിയ ആചാരങ്ങൾ ആണ്. അത് കൊണ്ട് ഒരിക്കലും കൊടുങ്ങല്ലൂർ അമ്മയെ പഴി ചാരിയിട്ട് കാര്യമില്ല എന്ന്….

എങ്കിലും ഞാൻ പുറത്ത് നിന്ന് കരഞ്ഞു തന്നെ ദേവിയോട് പറഞ്ഞു ” അമ്മയെ കാണാൻ അത്രക്ക് ആഗ്രഹിച്ചു ഞാൻ വന്നതാണ്. പക്ഷെ നടന്നില്ല. അതുകൊണ്ട് എനിക്ക് ക്ഷേത്രത്തിന് ഉള്ളിൽ കേറി പ്രാർത്ഥിക്കാൻ സാഹചര്യം കിട്ടുകയാണെങ്കിൽ മാത്രമേ ഞാൻ ഇനി ഇവിടേക്ക് വരികയുള്ളൂ. അല്ലെങ്കിൽ ഒരിക്കലും ഞാൻ അമ്മയുടെ നടയിലേക്ക് വരില്ല, അമ്മ എന്നും മനസിൽ ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് അവിടുന്ന് പോന്നത്….ആരെയും കുറ്റം പറയുന്നില്ല. എന്റെ ഒരു അനുഭവം പങ്ക് വച്ചെന്നു മാത്രം..എല്ലാവരോടും എന്നും സ്നേഹം മാത്രം
Story Highlights: Pranav on his bad experience at Kodungallur temple

ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധി ആവും, കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പ്രണവ് |Pranav on his bad experience at Kodungallur temple

Most Popular

To Top