പ്രണവ് അഭിമുഖങ്ങളിൽ എത്താത്ത കാരണം തുറന്നു പറഞ്ഞു ലാലേട്ടൻ.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് മോഹൻലാൽ.

എന്നാൽ ആ താരപദവി ഒന്നും ബാധിക്കാത്ത ഒരാളുണ്ട്. അദ്ദേഹത്തിൻറെ കുടുംബത്തിൽ തന്നെ. മറ്റാരുമല്ല പ്രണവ് മോഹൻലാൽ. മലയാളികൾ എന്നും ഹൃദയത്തോടു ചേർത്താണ് പ്രണവിനെയും ഇഷ്ടപ്പെടുന്നത്. മോഹൻലാലിൻറെ മകൻ എന്ന ഒരു പരിഗണന മാത്രമല്ല അതിനു പിന്നിലുള്ളത്. പ്രണവ് മോഹൻലാൽ എന്ന വ്യക്തിക്കും ആരാധകരേറെയാണ്.

അതിന് കാരണം അതിമനോഹരമായ രീതിയിലുള്ള അദ്ദേഹത്തിൻറെ പ്രകടനങ്ങൾ തന്നെ അല്ല ലാളിത്യം തുളുമ്പുന്ന അദ്ദേഹത്തിൻറെ ജീവിതം തന്നെയാണ്. ഒരു വലിയ നടൻറെ മകൻ ആയിട്ട് പോലും ആ താര ജാഡകൾ ഒന്നുമില്ലാതെയാണ്
പ്രണവ് ജീവിക്കുന്നത്. ഇപ്പോൾ ഹൃദയം എന്ന ചിത്രം ഇത്രത്തോളം വിജയം നേടിയിട്ടും എന്തുകൊണ്ടാണ് പ്രണവ് അഭിമുഖങ്ങൾക്ക് പോലും എത്താത്തത് എന്നത് തന്നെ എല്ലാവരും സംശയിക്കുന്ന കാര്യം ആണ്. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രണവിന്റെ അച്ഛനായ മോഹൻലാൽ തന്നെ. അദ്ദേഹം പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.

” തുടക്കകാലത്ത് ഞാനും ഇങ്ങനെ തന്നെയായിരുന്നു, അഭിമുഖങ്ങളിൽ ഒക്കെ പോകാൻ മടി ആയിരുന്നു വളരെ ഷൈയായിരുന്നു ഞാൻ. കുറച്ചുകൂടി ഉൾവലിഞ്ഞ പ്രകൃതം ആണ് അയാളുടെ. ഇൻട്രോവാർട്ട് ആണെന്ന് പറയുന്നില്ല. ഞാൻ എന്തിനാണ് വരുന്നത് എന്ന് ചോദിക്കും. അതൊരു വലിയ ചോദ്യം തന്നെയാണെന്നാണ് മോഹൻലാൽ പറയുന്നത്.

ആറാട്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഇടയിൽ ആയിരുന്നു അദ്ദേഹം മകനെപറ്റി വാചാലനായത്. പ്രണവിനെ കുറിച്ച്എല്ലാരും പറയുന്നത് പ്രണയത്തിന്റെ പര്യായം ആണെന്ന് തന്നെയാണ്..സാധാരണക്കാർക്ക് ഇടയിൽ അദ്ദേഹത്തെ കാണാൻ സാധിക്കും എന്നതാണ്. ട്രെയിനിന്റെ ബോഗിയിൽ അല്ലെങ്കിൽ ഒരു ചായക്കടയിൽ ഒക്കെ പ്രണവ് ഉണ്ടായിരിക്കും എന്ന്. എപ്പോഴും യാത്രകളെ ഇഷ്ടപ്പെടുന്ന ആഡംബരം ആഗ്രഹിക്കാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published.

Scroll to Top