Entertainment

നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ആണ് പ്രണവിന് കൂടുതൽ ഇഷ്ടം.വിനീത് ശ്രീനിവാസൻ

യുവതാരമായ പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് തീയേറ്ററുകൾ അടക്കി വാഴുന്നത്. ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച മലയാള ചിത്രം എന്ന് തന്നെയാണ് ഈ ചിത്രത്തെ പറ്റി പറയുന്നത്. അതോടൊപ്പം തന്നെ ഹൃദയത്തിന് ഒരാളും ഡി ഗ്രേഡിങ് നടത്തുന്നില്ല എന്ന പ്രേത്യകതയും ശ്രെദ്ധ നേടുന്നുണ്ട്.

വിനീത് ശ്രീനിവാസൻ കരിയർ ബെസ്റ്റ് ആണ് ഈ ചിത്രം. അത് പറയുന്നവർ നിരവധിയാണ്. പ്രണവ് മോഹൻലാൽ എന്ന നടന്റെ ഉദയം കൂടിയാണ് ഈ ചിത്രം എന്ന് ആളുകൾ പറയുന്നത്. ഇത്രയും കാലം കണ്ട പ്രണവിന് ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. നന്നായി ജീവിക്കുക ആയിരുന്നു പ്രണവ് എന്നാണ് ആളുകൾ പറയുന്നത്. അപാരമായ അഭിനയ സിദ്ധി ആണ് പ്രണവിന് ഉള്ളത് എന്ന് ആരാധകർ തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ പ്രണവ് എന്ന നടനെ കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് പ്രാധാന്യം നേടുന്നത്.

അനായാസമായ അഭിനയം ആണ് എന്നും മോഹൻലാലിനെ പോലെ തന്നെ വളരെ സൂക്ഷ്മ ഭാവങ്ങൾ വരെ കണ്ണുകൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ എത്തിക്കാൻ അറിയാവുന്ന ആളാണ് പ്രണവ് എന്നും വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളൊക്കെ ചെയ്യാനാണ് പ്രണവിനെ കൂടുതൽ ഇഷ്ടം. കാരണം ഹൃദയത്തിൽ അത്തരം സ്വഭാവങ്ങൾ ഒക്കെ വരുന്ന ഭാഗങ്ങൾ വളരെ ആസ്വദിച്ചാണ് പ്രണവ് ചെയ്യുന്നത്, അപ്പോഴേക്കും ആളാകെ മാറി പോയിരുന്നു. മേരിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികാനായകന്മാരായി എത്തിയിരിക്കുന്നത്. ചിത്രം പറയുന്നത് ഒരു ത്രികോണ പ്രണയകഥയാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Most Popular

To Top