Entertainment

പ്രണവിന്റെ അടുത്ത ചിത്രം ഈ സംവിധായാകനൊപ്പം,എങ്കിൽ പ്രണവ് പാൻ ഇന്ത്യൻ നായകൻ ആകുമെന്ന് ആരാധകർ |Pranav’s next film with this director, then fans believe that Pranav Pan will be an Indian hero.

പ്രണവിന്റെ അടുത്ത ചിത്രം ഈ സംവിധായാകനൊപ്പം,എങ്കിൽ പ്രണവ് പാൻ ഇന്ത്യൻ നായകൻ ആകുമെന്ന് ആരാധകർ |Pranav’s next film with this director, then fans believe that Pranav Pan will be an Indian hero.

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ ലേബലിൽ അല്ലാതെ ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യം. സിനിമയല്ല യാത്രകളോടാണ് തനിക്ക് പ്രണയം എന്ന് പലപ്പോഴും പ്രണവ് പറഞ്ഞിട്ടുണ്ടെങ്കിലും പ്രണവ് സിനിമയിലേക്ക് വരൂവെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രണവിന് മികച്ച പ്രകടനം തന്നെയാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്. ഈ വർഷം മുഴുവൻ യാത്രകൾക്ക് വേണ്ടി മാറ്റിവെച്ച് അടുത്തവർഷം കൂടുതലും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരപുത്രന്റെ തീരുമാനമെന്ന് സുഹൃത്തും ഹൃദയം നിർമ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം തുറന്നു പറഞ്ഞിരുന്നു.

ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യം അരങ്ങേറ്റം നടത്തുന്നത്. എങ്കിലും പ്രണവിനെ പ്രേക്ഷകർ കൂടുതലായും അടുത്തറിഞ്ഞത് ഹൃദയം എന്ന ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രത്തിലൂടെ തന്നെയായിരുന്നു. യൂറോപ്യൻ യാത്രയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ ഇതാ പ്രണവിന്റെ പുതിയ ചിത്രത്തിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ഈ സൂചനകൾ അറിഞ്ഞ ആവേശത്തിലാണ് പ്രേക്ഷകർ മലയാളത്തിലെ ആദ്യ സൂപ്പർതാര സിനിമയായ മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഹൃദയം സിനിമയുടെ നിർമാതാവായ വൈശാഖ് തന്നെയായിരിക്കും ഈ ചിത്രം നിർമ്മാണം ചെയ്യുക എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഈ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ വലിയ ആവേശത്തിലാണ് പ്രേക്ഷകരെല്ലാം. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവാണ് നായകനെങ്കിൽ അതൊരു മികച്ച കൂട്ടുകെട്ട് ആകുമെന്നും ചിത്രം പാനിന്ത്യൻ ലെവലിലേക്ക് പോകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. അതോടെ പ്രണവ് മോഹൻലാലും ഒരു ഇന്ത്യൻ താരമായി മാറുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രണവോ ബേസിൽ ജോസഫോ ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരണം നടത്തിയിട്ടില്ല. അടുത്ത വൃത്തങ്ങൾ അറിയിക്കുന്ന സൂചനകൾ മാത്രമാണിത്. ഈ ഒരു സ്ഥിതീകരണത്തിന് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Story Highlights: Pranav’s next film with this director, then fans believe that Pranav Pan will be an Indian hero.

പ്രണവിന്റെ അടുത്ത ചിത്രം ഈ സംവിധായാകനൊപ്പം,എങ്കിൽ പ്രണവ് പാൻ ഇന്ത്യൻ നായകൻ ആകുമെന്ന് ആരാധകർ |Pranav’s next film with this director, then fans believe that Pranav Pan will be an Indian hero.

Most Popular

To Top