റോക്കി ഭായിയെക്കാൾ ഉയർന്നു നിൽക്കുക ആണ് പ്രശാന്ത് നീൽ എന്ന സംവിധായകൻ.!!

കെജിഎഫ് എന്ന ചിത്രം വലിയ വിജയം നേടി തിയ്യേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം എടുക്കുന്നതിനു മുൻപ് പ്രശാന്ത് നീൽ എന്ന സംവിധായകൻ ആദ്യമായി കോലാർ ഗോൾഡ് ഫീൽഡിൽ എത്തിയിരുന്നു.

അവിടെ നിന്നും കേട്ട കുറെ ചരിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. അദ്ദേഹത്തിൻറെ മൂന്നാമത്തെ ചിത്രത്തിൽ എഡിറ്റർ ആയത് പത്തൊൻപതു വയസ്സുകാരനായ ഒരു പയ്യൻ. അത്രയും ചെറിയൊരു പയ്യനെ എഡിറ്റർ ആക്കിയാൽ ഒരുപക്ഷേ സിനിമ വിജയം ആവാതെ പോകുമോയെന്ന് വേണമെങ്കിൽ അദ്ദേഹത്തിൻറെ ഭയക്കാമായിരുന്നു.

എന്നാൽ അങ്ങനെയൊന്നും യാതൊരു ഭയവുമില്ലാതെ അദ്ദേഹം പുതുമുഖങ്ങൾക്ക് അവസരം നൽകുകയായിരുന്നു. അങ്ങനെ വിശാലമായി ചിന്തിച്ച് ഒരു സംവിധായകന് ലഭിച്ചതാണ് ബ്രഹ്മാണ്ഡ വിജയമായ ഒരു ചിത്രം. അദ്ദേഹത്തിൻറെ കരിയറിൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് എഴുതി ചേർക്കാൻ പറ്റുന്ന മനോഹരമായ ഒരു ഏട് ആയിരിക്കും ഇത്‌.

റോക്കി ഭായോളം ഉയർന്നു നിൽക്കുകയാണ് പ്രശാന്ത് നീൽ എന്ന സംവിധായകനും. അല്ലെങ്കിലും അദ്ദേഹത്തിൻറെ സൃഷ്ടിയാണല്ലോ റോക്കി ഭായ്. റോക്കി ഭായ്ക്ക് കിട്ടുന്ന ഓരോ കയ്യടികളും അദ്ദേഹത്തിനു ലഭിക്കുന്ന ഓരോ അവാർഡുകളാണ്. ജനങ്ങളുടെ പൾസ് തൊട്ടറിഞ്ഞൊരു സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ സാധിച്ചു. അത് ഒരു പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതിൽ പ്രശാന്ത് എന്ന സംവിധായകൻ വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top