നടനും യാത്രപ്രേമിയും മാത്രമല്ല മികച്ചൊരു ഗായകൻ കൂടിയാണ് എന്ന് തെളിയിച്ചു പ്രണവ്..! കിടിലൻ വീഡിയോ വൈറൽ |Prenav Mohanlal new video viral

നടനും യാത്രപ്രേമിയും മാത്രമല്ല മികച്ചൊരു ഗായകൻ കൂടിയാണ് എന്ന് തെളിയിച്ചു പ്രണവ്..! കിടിലൻ വീഡിയോ വൈറൽ |Prenav Mohanlal new video viral

മോഹൻലാലിന്റെ മകൻ എന്ന പേരിൽ നിന്നും സ്വന്തമായി ഒരു പേര് നേടിയെടുത്ത താരമാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിലൂടെ ഇന്ന് നിരവധി ആരാധകരെയാണ് പ്രണവ് സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു ആരാധകനിരയുണ്ടായെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിനോട് അത്രയധികം താല്പര്യമില്ലാത്ത ഒരു വ്യക്തി തന്നെയാണ് പ്രണവ്. യാത്രകളോടും ഒതുങ്ങിയ ജീവിതത്തോടും ഒക്കെയാണ് പ്രണവിന് എപ്പോഴും താൽപര്യം. അടുത്തകാലത്ത് പ്രണവ് ഒരു യാത്രയിൽ ആയിരുന്നു. കഴിഞ്ഞവർഷം യാത്രകൾക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കുകയായിരുന്നു പ്രണവ്.

ശേഷം സിനിമയെ സീരിയസായി കാണാനാണ് തീരുമാനം എന്നായിരുന്നു അടുത്ത സുഹൃത്തായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്. ഹൃദയം എന്ന ചിത്രത്തിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ പോലും സജീവമായത്. സോഷ്യൽ മീഡിയയിലൂടെ താൻ പോകുന്ന യാത്രകളുടെയും മറ്റും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് പ്രണവ്. പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പ്രണവ് പങ്കുവെച്ച പുതിയൊരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ഗിറ്റാർ ഒക്കെ പിടിച്ചു കൊണ്ട് ഗാനം ആലപിക്കുന്ന പ്രണവിനെയാണ് കാണാൻ സാധിക്കുന്നത്.

ഒരു നടനും യാത്രപ്രേമിക്കും ഒക്കെ അപ്പുറം ഒരു ഗായകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ്. പ്രണവിന്റെ ഈ വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. നല്ല രസമുണ്ട് കേൾക്കാൻ, ഇതും അറിയുമോ എന്നൊക്കെ തുടങ്ങി മികച്ച കമന്റുകളാണ് ഈയൊരു വീഡിയോയ്ക്ക് ലഭിക്കുന്നത്. അടുത്തകാലത്തായിരുന്നു യാത്രയൊക്കെ അവസാനിപ്പിച്ച് അച്ഛൻ ഒപ്പം ഉള്ള ചിത്രങ്ങളുമായി പ്രണവെത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. ഈ വർഷം മുതൽ ഇനി സിനിമകളിൽ സജീവമാകുമോ എന്നാണ് പ്രേക്ഷകർ കമന്റ്റുകളിലൂടെ ചോദിക്കുന്നത്.
Story Highlights: Prenav Mohanlal new video viral