ഒരുപാട് കാത്തിരുന്ന ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷമെത്തി, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പ്രണവും ഷഹാനയും ,| Prenave and Shahana life

ഒരുപാട് കാത്തിരുന്ന ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷമെത്തി, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പ്രണവും ഷഹാനയും ,| Prenave and Shahana life

ഷഹാനയുടേയും പ്രണവിന്റേയും വിവാഹം സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. രണ്ടു മതവിഭാഗങ്ങളിൽ നിന്നും ഉള്ള നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും, തളർന്ന് ആറു വർഷമായി വീൽചെയറിൽ ജീവിക്കുന്ന പ്രണവിന്റെ ഭാര്യയാകാൻ ആയി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ വീട്ടിലെത്തിയ ഷഹാന ഏവർക്കും കൗതുകമായിരുന്നു. അന്നാണ് ആദ്യമായി ഷഹാന പ്രണവിനെ കാണുന്നത്. പ്രണവ് അടക്കമുള്ളവർ ഷഹാനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷഹാന തിരികെ വീട്ടിലേക്ക് പോകാതെ നിന്നു. തുടർന്ന് പ്രണവിനെ വിവാഹം ചെയ്തു. ഇത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും പലയിടങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉണ്ടാകുകയുമൊക്കെ ചെയ്തു. എന്നാൽ അത്തരം വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തി മികച്ച രീതിയിൽ ഇവർ ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതവും ഷഹാന വന്ന ശേഷമുണ്ടായ ഭാഗ്യവും പുതിയ വിശേഷങ്ങളുമൊക്കെ പങ്കു വച്ചു കൊണ്ട് എത്തിയിരിക്കുകയാണ് പ്രണവ്. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നും അതിലൊന്നു വിവാഹമായിരുന്നു എന്നും
അത് ഷഹാന എന്ന കുട്ടിയുടെ നല്ല മനസ്സും ദൈവാനുഗ്രഹവും കൂടാതെ കൂട്ടുകാരുടെ കട്ട സപ്പോർട്ടും മാത്രമാണ് എന്നാണ് പ്രണവ് പറയുന്നത്.

അടുത്തിടെയാണ് ഷഹാനയെ നന്നായി നോക്കാനും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനായി പ്രണവ് ലോട്ടറി ബിസിനസ് ആരംഭിച്ചത്. ഇത് നല്ല രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തനിക്ക് ആവശ്യമായ തുക ഞാൻ അതിൽ നിന്നും കണ്ടെത്തുന്നു എന്ന് പ്രണവ് പറയുന്നു. തന്റെ അനിയത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും തനിക്കെതിന് സാധിച്ചില്ല. എങ്കിലും കല്യാണത്തിന് ലോട്ടറിവില്പന ഉണ്ടായിരുന്നതുകൊണ്ട് വലുതല്ലെങ്കിലും അതിനുവേണ്ടി തരക്കേടില്ലാത്ത തുക കണ്ടെത്താൻ സാധിച്ചു. മറ്റൊരു ആഗ്രഹം വായിൽ കൂടി ഭക്ഷണം കഴിക്കുക എന്നത് ആയിരുന്നു. അതിനും പകുതി കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്നോടൊപ്പം എന്റെ ആവശ്യങ്ങൾക്ക് എപ്പോഴും കൂടെ ഉണ്ടായിരുന്നത് വിനു ചേട്ടൻ ആണ്. ഈയടുത്താണ് ജോലി കിട്ടി വിദേശത്തേക്ക് പോയത്.വിനു ചേട്ടൻ പോകുന്നതിനു മുൻപേ തന്നെ ഉള്ളിൽ ഉണ്ടായിരുന്ന മറ്റൊരു ആഗ്രഹമാണ് ഒരു കാർ വാങ്ങണം എന്നത്. എവിടേക്ക് പോകണം എങ്കിലും വിനു ചേട്ടൻ ആണ് കാർ സെറ്റ് ആക്കി കൊണ്ടു വരുന്നത്.

നമുക്ക് ഒരു സെക്കൻ ഹാന്റ് കാറ് വാങ്ങാമെന്ന് വിനു ചേട്ടൻ പോകുന്നതിനു മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ലോട്ടറി ബിസിനസ് ഉണ്ടല്ലോ അതുകൊണ്ട് കാർ ലോൺ അടവ് നടക്കും എന്നും പറഞ്ഞു. എനിക്ക് തോന്നി അതൊരു നല്ല കാര്യമാണ് എന്ന്. തൽക്കാലം വണ്ടിയോടിക്കാൻ കൂട്ടുകാരുണ്ട്. ഷഹാനയെയും ഡ്രൈവിംഗ് പഠിപ്പിക്കാൻ ആണ് തീരുമാനം. ഇതിനിടെ ചിലർ പറഞ്ഞു നീ കാർ എടുത്താൽ നാട്ടുകാർ പലതും പറയുമെന്ന്. അവരോട് ഞങ്ങൾ പറഞ്ഞത് എന്റെ ജീവിതം ഇങ്ങനെ ആണെങ്കിലും എനിക്കും ഇല്ലേ സ്വപ്നങ്ങൾ എന്നായിരുന്നു. നാട്ടുകാർ എന്തെങ്കിലും പറയുമെന്ന് കരുതി സ്വപ്നങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല എന്നും എല്ലാത്തിനെയും സന്തോഷത്തിന് പിന്നിൽ ഷഹാനയുടെ നല്ല മനസ്സാണ് എന്നും തനിക്ക് ഭാഗ്യങ്ങൾ എല്ലാം കൊണ്ടുവന്നത് ഷഹാന ആണെന്നുമാണ് പ്രണവ് ഇപ്പോൾ പങ്കു വച്ചത്. നിരവധി പേർ ഇവരുടെ പുതിയ വിശേഷങ്ങൾക്ക് ആശംസയുമായി എത്തി.
Story Highlights: Prenave and Shahana life