ഭാവനയുടെ തിരിച്ചു വരവിനെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ.

ഭാവനയുടെ തിരിച്ചു വരവിനെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ.

സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജനഗണമന എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി ഇപ്പോൾ അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് പൃഥ്വിരാജ്. ഇതിനിടയിൽ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവനയുടെ തിരിച്ചുവരവിനെപ്പറ്റി എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ വളരെ സന്തോഷ പൂർവമായ മറുപടിയായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ഭാവനയുമായി ഒരുമിച്ച് അഭിനയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. വളരെ ടാലെന്റെഡ് ആയിട്ടുള്ള ഒരു നടിയാണ് ഭാവന. ഇതിനിടയിൽ ഞാൻ പലവട്ടം ഭാവനയെ സിനിമയുമായി സമീപിച്ചിരുന്നു.. അപ്പോഴെല്ലാം മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു ഭാവന. ഭാവന തിരികെയെത്തുന്നു എന്ന് പറയുന്നത് വളരെ സന്തോഷം നിറയുന്ന കാര്യമാണെന്നും, എനിക്ക് ഭാവനയോടൊപ്പം അഭിനയിക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.. തൻറെ അടുത്ത സുഹൃത്ത് കൂടിയാണ് ഭാവന എന്ന് പറയുവാനും പൃഥ്വിരാജ് മറന്നില്ല.

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് ഭാവന ഒരു ശക്തമായ തിരിച്ചുവരവ് നടത്താൻ കാത്തിരിക്കുന്നത്. മലയാള സിനിമയിൽ നിന്നും സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു ഭാവന. തനിക്ക് ലഭിച്ചിട്ടില്ല തിക്താനുഭവങ്ങൾ കാരണം മലയാള സിനിമയിൽ അഭിനയിക്കുന്നത് മാനസികമായി താൻ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു അന്ന് താരം മറുപടിയായി പറഞ്ഞത്.. എന്നാൽ ഇപ്പോൾ ശക്തമായ ഒരു കഥയിലൂടെ താരം എത്തും എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ശറഫുദ്ധീൻ നായകനായെത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഭാവന എത്തുന്നതെന്നാണ് അറിയുന്നത്. ന്റെക്കാക്കയ്ക്ക് ഒരു പ്രേമമുണ്ടാർന്നുന്ന് എന്നാണ് കഥയുടെ പേര്.

Leave a Comment

Your email address will not be published.

Scroll to Top