സ്വന്തം ശരീരത്തെ തന്നെ പീഡിപ്പിച്ചു..! തുറന്നു പറഞ്ഞു പൃഥ്വിരാജ്.!!

സ്വന്തം ശരീരത്തെ തന്നെ പീഡിപ്പിച്ചു..! തുറന്നു പറഞ്ഞു പൃഥ്വിരാജ്.

കുട്ടിക്കാലം മുതലേ സ്കൂൾ ക്ലാസുകളിലും മറ്റും പഠിച്ചിട്ടുള്ള ഒരു കഥയായിരുന്നു ബെന്യാമിന്റെ ആടുജീവിതം എന്ന കഥ. പ്രശസ്തമായ ഈ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഇപ്പോൾ ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. ഒരു പ്രവാസിയായി ജീവിതത്തിൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഗൾഫിൽ എത്തുന്ന ഒരു ചെറുപ്പക്കാരന് അവിടെ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ. അവിടെ അവൻ അർബാബിന്റെ വെറും ഒരു ആടിനെ തുല്യമായി മാറിയിരിക്കുന്നു. അതുപോലെതന്നെ യാതൊരു ബന്ധവും പുറംലോകവുമായി അവനില്ല.

അങ്ങനെ ഒരു മരുഭൂമിയിൽ ജീവിക്കുന്ന ഒരു വ്യക്തി ആയിരുന്നു. ചിത്രത്തിന് ചിത്രീകരണ ജോലികളെല്ലാം ഇപ്പോൾ പുരോഗമിക്കുകയാണ്. പ്രഖ്യാപനം മുതൽ തന്നെ നോവൽ വായിച്ചിട്ട് ഉള്ളവർക്കും അല്ലാത്തവർക്കും വലിയൊരു അത്ഭുതം ആയി മാറിയിരിക്കുകയാണ്. സിനിമയുടെ ഓരോ വിശേഷങ്ങളും ആളുകൾക്ക് പ്രിയപ്പെട്ടതാണ്.. ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് ശരീരത്തിൽ വരുത്തിയ മാറ്റങ്ങളായിരുന്നു കൂടുതലായും ചർച്ച ചെയ്തത്. പട്ടിണികിടന്ന് ശരീരം ഏൽപ്പിക്കുകയായിരുന്നു താരം ഒരു നടനെന്ന നിലയിൽ അർപ്പണ മനോഭാവത്തോടെ ഒരു വലിയ പ്രതീകമായി തന്നെ പൃഥ്വിരാജിനെ കാണണം.

ഈ സിനിമയ്ക്ക് വേണ്ടി സ്വന്തം ശരീരത്തെ തന്നെ പീഡിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് പൃഥ്വിരാജ്.. ഇതു പോലുള്ള സിനിമകൾ ഇനി കമ്മിറ്റ് ചെയ്യില്ലെന്നും താരം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്. ശരീരത്തിന് ഒരു മാറ്റം വേണമെന്ന് ആടുജീവിതം ചെയ്യുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു. അത് ഞാൻ ചെയ്തു. അതു പോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ചെയ്യില്ല. അത് ഞാൻ തീരുമാനിച്ചതാണ്. കാരണം എൻറെ ശരീരം വീണ്ടും അതുപോലെ ആകുക എന്നത് അസാധ്യമാണ്. വാസ്തവത്തിൽ ആടുജീവിതത്തിലെ രൂപമാറ്റം നിങ്ങൾ ആരും കണ്ടിട്ടില്ല.

ഏറ്റവും തീവ്രമായ അവസ്ഥയിൽ സീനുകളും ഫോട്ടോസുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അത്‌ ചെയ്തതിന് ശേഷം ജോർജിൽ നിന്നും തിരിച്ചു വന്നപ്പോൾ ഞാൻ ഏറ്റവും വലിയ അവസ്ഥ കഴിഞ്ഞിരുന്നു. ഷൂട്ടിങ് മുടങ്ങി അവിടെ സ്റ്റക് ആയതിനുശേഷം ഭക്ഷണമൊക്കെ കഴിഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ഒരു അവസ്ഥയാണ് നിങ്ങൾ കണ്ടത്. സിനിമ കാണുമ്പോൾ ഞാൻ പറഞ്ഞതെല്ലാം തീർച്ചയായി എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published.

Scroll to Top