സുപ്രിയ വീട്ടിൽ എന്താണ് വിളിക്കുന്നത് എന്ന് ചോദിച്ചപോൾ പൃഥ്വിരാജിന്റെ തഗ് മറുപടി.

സുപ്രിയ വീട്ടിൽ എന്താണ് വിളിക്കുന്നത് എന്ന് ചോദിച്ചപോൾ പൃഥ്വിരാജിന്റെ തഗ് മറുപടി.

ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി പൃഥ്വിരാജ് സെക്രട്ട് ഹാർഡ്സ് എന്ന കോളേജിൽ എത്തിയപ്പോൾ ഉള്ള ചില രസകരമായ നിമിഷങ്ങൾ ആണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഈ കോളേജിലായിരുന്നു വർഷങ്ങൾക്കുശേഷം ചോക്ലേറ്റ് എന്ന ചിത്രം ഷൂട്ട് ചെയ്തത്. വീണ്ടും ആ കോളേജിലേക്ക് എത്തിയപ്പോൾ ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു പൃഥ്വിരാജിന് പങ്കുവയ്ക്കുവാൻ.

. 3000 പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളേജിൽ വിദ്യാർത്ഥിയായി ചോക്ലേറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി വർഷങ്ങൾക്ക് മുൻപ് എത്തിയ ഓർമകളും പൃഥ്വിരാജ് പങ്കുവച്ചു. ഇതിനിടയിൽ സിനിമയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിൽ ആയിരുന്നു പൃഥ്വിരാജ് മറുപടി നൽകിയിരുന്നത്. പൃഥ്വിരാജ് എന്ന പേര് മാറ്റണം എന്ന് തോന്നുകയാണെങ്കിൽ എന്തായിരിക്കും അടുത്തതായി കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ തനിക്ക് പേര് മാറ്റണം എന്ന് തോന്നിയിട്ടില്ലെന്നും.

ഇത് അത്യാവശ്യം നല്ലൊരു പേര് അല്ലേ എന്നുമൊക്കെ പൃഥ്വിരാജ് ചോദിക്കുന്നുണ്ട്.. സുപ്രിയ എന്താണ് പൃഥ്വിരാജിനെ വീട്ടിൽ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ രീതിയിൽ ആയിരുന്നു മറുപടി. അത് സുപ്രിയയുടെ മൂഡ് പോലെയിരിക്കും എന്ന് ആണ് പറഞ്ഞത്. ഒപ്പമിരുന്ന് സുരാജ് വെഞ്ഞാറമ്മൂടും ആ മറുപടി കേട്ട് ചിരിക്കുന്നുണ്ടായിരുന്നു..

ഓരോ മറുപടികൾക്ക് ഗൗരവം ഒന്നുമില്ലാതെ വളരെ രസകരമായ രീതിയിൽ ആയിരുന്നു പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നത്. സാധാരണ ഇൻറർവ്യൂകളിൽ വരുമ്പോൾ വളരെ ഗൗരവത്തോടെ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് കാണുന്നതെങ്കിൽ, ഈ ഇന്റർവ്യുവിൽ വളരെ ചിൽ ആയിരുന്നു പൃഥ്വിരാജ്. ഇത്‌ ആളുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഓരോ വാക്കുകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു.

Leave a Comment

Your email address will not be published.

Scroll to Top