കെജിഎഫ് പോലൊരു ചിത്രം മലയാളത്തിൽ സംവിധാനം ചെയ്യുകയാണെങ്കിൽ പൃഥ്വിരാജിന്റെ നായകൻ ഇതായിരിക്കും. നടനെ പറ്റി ആദ്യമായി സംസാരിച്ചത് മമ്മൂട്ടിയാണ്.

കെജിഎഫ് പോലൊരു ചിത്രം മലയാളത്തിൽ സംവിധാനം ചെയ്യുകയാണെങ്കിൽ പൃഥ്വിരാജിന്റെ നായകൻ ഇതായിരിക്കും. നടനെ പറ്റി ആദ്യമായി സംസാരിച്ചത് മമ്മൂട്ടിയാണ്.

കെജിഎഫ് പോലൊരു ചിത്രം മലയാളത്തിൽ സംവിധാനം ചെയ്യുകയാണെങ്കിൽ ആരായിരിക്കും നായകൻ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി എല്ലാവരെയും അമ്പരപ്പിക്കുകയായിരുന്നു ചെയ്തത്. ഉണ്ണി മുകുന്ദനെന്നാണ് താരം അതിന് മറുപടി നൽകിയത്. ഉണ്ണിയെ കൊണ്ടതിനു സാധിക്കുമോ എന്ന് ഒരു റിപ്പോർട്ട് ചോദിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സാധിക്കാത്തത് എന്നാണ് പൃഥ്വി ചോദിച്ചത്. ഉണ്ണിക്ക് അങ്ങനെ ഒരു സിനിമ ചെയ്യാനുള്ള സ്റ്റാർഡം ഉണ്ടോയെന്ന് റിപ്പോർട്ടറുടെ അടുത്ത ചോദ്യം എത്തി.

ഇതിനും വളരെ വ്യക്തമായി തന്നെ പൃഥ്വിരാജ് മറുപടി നൽകി. ഈ ചോദ്യത്തിന് നിങ്ങൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു ഉത്തരം ദുൽഖറോ ടോവിനോയും ഒക്കെ ആയിരിക്കും. ദുൽഖർ ടോവിനോ ഒക്കെ ഓൾറെഡി പാൻ ഇന്ത്യൻ താരകൾ ആയി അറിയപ്പെടുന്ന താരങ്ങൾ ആണല്ലോ. അതുകൊണ്ടാണ് കെജിഎഫ് പോലൊരു സിനിമ എടുക്കുകയാണെങ്കിൽ റിലേറ്റീവ് ഫ്രഷ് ആയിട്ടുള്ള ഉണ്ണിയുടെ പേര് ഞാൻ പറഞ്ഞത്. ബാഹുബലിയും കെജിഫ് ഒക്കെ ചെയ്യുന്നതിനുമുൻപ് പ്രഭാസിന്റെയുമൊക്കെ സ്റ്റാർഡം ഒരുപാട് താഴെയായിരുന്നു. അപ്പോൾ ഈ പറയുന്ന സ്റ്റാർഡത്തിൽ ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. മേപ്പടിയാൻ എന്ന ചിത്രത്തിൽ എത്ര മനോഹരമായ ഉണ്ണിമുകുന്ദൻ അഭിനയിച്ചിരിക്കുന്നത്.

നമ്മൾ അതിനെക്കുറിച്ച് ഒന്നും പറയില്ല.. അല്ലെങ്കിൽ നമ്മൾ മലയാളികൾക്ക് എപ്പോഴും നെഗറ്റീവ് ഹൈലൈറ്റ് ചെയ്യാൻ ആണല്ലോ ഇഷ്ടം. പോസിറ്റീവും നെഗ്ലറ്റും ചെയ്യും. ഉണ്ണിയെ കുറിച്ച് ആദ്യം പറഞ്ഞത് മമ്മൂട്ടിയായിരുന്നു..ബോംബെ മാർച്ച് സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു ഒരു രംഗമുണ്ട്. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞത് ഉണ്ണിമുകുന്ദൻ എന്ന് ഒരു പയ്യൻ ഉണ്ട്. അവൻ കേറി വരുമെന്നായിരുന്നു. ഉണ്ണിമുകുന്ദനും ചില അഭിമുഖങ്ങളിൽ ഒക്കെ പൃഥ്വിയെ കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധനേടാറുണ്ട്.ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ വലുതാണെന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള വാക്കുകൾ ആണ് പലപ്പോഴും പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top