എനിക്ക് സുപ്രിയയെ പേടിയില്ല..! പക്ഷെ നിർമ്മാതാവിന് പേടിയാണ്. പൃഥ്വിരാജ്.

എനിക്ക് സുപ്രിയയെ പേടിയില്ല..! പക്ഷെ നിർമ്മാതാവിന് പേടിയാണ്. പൃഥ്വിരാജ്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജനഗണമന. സിനിമയിൽ നിന്നും പുറത്തുവന്ന ടീസറുകൾ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്മാരും സംവിധായകനും നിർമാതാവും എല്ലാം തന്നെ പുതിയൊരു പ്രമോഷൻ പരിപാടിയിൽ എത്തിയിരിക്കുകയാണ്. നിർമ്മാതാവ് ലിസ്റ്റിനും പൃഥ്വിരാജും തമ്മിലുള്ള ബന്ധം എത്രവലുതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ആണ് ഈ പ്രോഗ്രാം.

ഇരുവരും തമ്മിൽ കൗണ്ടറുകൾ അടിച്ചു സംസാരിച്ച് നിൽക്കുന്നതിനിടെ തന്നെ ഇവരുടെ ആത്മബന്ധം വെളിവാകുന്നുണ്ട്. തങ്ങളുടെ പല സിനിമകളും റീമേക്കിന് വിറ്റുപോകുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് റീമേക്ക് ചെയ്യുവാനുള്ള തീരുമാനമെടുക്കുന്നത് എന്നായിരുന്നു പറഞ്ഞത്. 21 വയസ്സിൽ ആദ്യത്തെ സിനിമ നിർമ്മിച്ച ലിസ്റ്റിൽ സിനിമാ നിർമ്മാണ മേഖലയിൽ തന്നെ വലിയൊരു പരിചയം എടുത്ത ആളാണ്. രസകരമായ പല കാര്യങ്ങളും ബൈഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും തുറന്നു പറയുന്നുണ്ട്. രസകരമായ ചില ചോദ്യങ്ങളും ചോദിക്കാനുണ്ടായിരുന്നു. ഇതിൽ ചോദിച്ച ചോദ്യം ആയിരുന്നു ഭാര്യയെ പേടിയുണ്ടോന്ന്.

ഇതിന് പൃഥ്വിരാജ് പറഞ്ഞത് എനിക്ക് എൻറെ ഭാര്യയെ പേടിയില്ല. പക്ഷെ ലിസ്റ്റിന് സുപ്രിയയെ പേടി ഉണ്ടാവും. വളരെ കളിയായാണ് താരം പറഞ്ഞത്. ദേഷ്യം വന്നാൽ പുള്ളിക്കാരി ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത്. അപ്പോൾ ലിസ്റ്റിൻ യെസ് പറഞ്ഞു പോകുന്നത് കാണാറുണ്ടെന്നും നടൻ സൂചിപ്പിച്ചു. പൃഥിയും സുപ്രീയും വഴക്കിടുന്നത് എങ്ങനെയാണെന്ന് ലിസ്റ്റിൻ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇരുവരും ഭയങ്കര സ്റ്റാൻഡേർഡിൽ ആണ് വഴക്കിടുക എന്നാണ് ലിസ്റ്റിൻ പറയുന്നത്. അതിനിടയിൽ നമ്മൾ പോയാൽ നമ്മൾ ലോക്കൽ ആവും എന്നും താരം സൂചിപ്പിച്ചു.

Leave a Comment

Your email address will not be published.

Scroll to Top