മോഹൻലാൽ ചിത്രങ്ങളുടെ ഡിഗ്രേഡിങ് കാരണമാണോ എമ്പുരാൻ ഒരു ചെറിയ ചിത്രമെന്ന് പറയുന്നത്.? കിടിലൻ മറുപടി ആയി പൃഥ്വിരാജ്.

മോഹൻലാൽ ചിത്രങ്ങളുടെ ഡിഗ്രേഡിങ് കാരണമാണോ എമ്പുരാൻ ഒരു ചെറിയ ചിത്രമെന്ന് പറയുന്നത്.? കിടിലൻ മറുപടി ആയി പൃഥ്വിരാജ്.

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രമാണ് ജനഗണമന. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിന് ഭാഗമായി ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ എമ്പുരാൻ എന്ന ചിത്രത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഒരു ചോദ്യം ഉണ്ടായിരുന്നു. അതിനു പൃഥ്വിരാജ് നൽകുന്ന മറുപടിയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ ചിത്രമാണെന്നാണ് ബിഗ്ബജറ്റ് ചിത്രമാണോ എന്ന ചോദ്യത്തിന് ആയിരുന്നു ഒരു ചെറിയ ചിത്രം എന്ന പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നത്.

തുടർച്ചയായുള്ള മോഹൻലാൽ ചിത്രങ്ങളുടെ ഡിഗ്രേഡിങ് കാരണമാണോ ഒരു ചെറിയ ചിത്രം ആണ് എന്ന് പറയുന്നത് എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറഞ്ഞിരുന്നു. എംപുരാൻ ഒരു ചെറിയ ചിത്രം ആയതു കൊണ്ട് തന്നെയാണ് അങ്ങനെ പറയുന്നത്. അതോടൊപ്പം തന്നെ ഈ വർഷം ചിത്രത്തിൻറെ ഷൂട്ടിംഗ് ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പു പറയാൻ സാധിക്കില്ലന്ന് പറഞ്ഞിരുന്നു. ആടുജീവിതത്തിനു വേണ്ടിയാണ് താൻ ഒരുപാട് പുതിയ പ്രൊജക്റ്റുകൾ വേണ്ട എന്ന് വച്ചിരിക്കുന്നത്.

മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തനിക്ക് ഒരുപാട് പ്രോജക്റ്റുകൾ ഇതിനുവേണ്ടി വേണ്ടെന്ന് വയ്ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എമ്പുരാനേ ഈ വർഷം കൊണ്ടുവരാൻ സാധിക്കുമോന്ന തന്റെ ചോദ്യത്തിന് തന്റെ കയ്യിൽ മറുപടി ഇല്ല. ചിലപ്പോൾ 2023 തുടങ്ങുന്ന സമയത്ത് ഒക്കെയായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തിരുന്നു. എല്ലാ പ്രാവശ്യവും ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരു സിനിമയല്ല ആടുജീവിതം. പ്രത്യേക സമയത്ത് മാത്രമാണ് മരുഭൂമിയിൽ സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നത്. ആ സമയമാകുമ്പോൾ എല്ലാവർഷവും താടി വളർത്തുകയും ശരീരം മെലിയുകയും ഒക്കെ ചെയ്യാറുള്ളത് ആണ്. എപ്പോഴാണ് ബ്ലസി വിളിക്കുന്നത് എന്ന രീതിയിലാണ് ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു.

Leave a Comment