Entertainment

പ്രേക്ഷകരെ ഞെട്ടിച്ച ലുക്കിൽ പൃഥ്വിരാജിന്റെ കിടിലൻ മേക്കൊവർ ആടുജീവിതത്തിന്റെ പോസ്റ്റർ വൈറൽ.|Prithiviraj and Blessy film Aadujeevitham first look poster viral

പ്രേക്ഷകരെ ഞെട്ടിച്ച ലുക്കിൽ പൃഥ്വിരാജിന്റെ കിടിലൻ മേക്കൊവർ ആടുജീവിതത്തിന്റെ പോസ്റ്റർ വൈറൽ.|Prithiviraj and Blessy film Aadujeevitham first look poster viral

പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടിൽ ഇറങ്ങാൻ പോകുന്ന ആടുജീവിതം എന്ന ചിത്രം വലിയ താല്പര്യത്തോടെ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമാണ്. ഈയൊരു ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തന്റെ കരിയറിൽ ഒരുപാട് മികച്ച വേഷങ്ങൾ പോലും നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഈ ചിത്രത്തിനു വേണ്ടി ആയിരുന്നു മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിലെ വേഷം പോലും പൃഥ്വിരാജ് വേണ്ട എന്ന് വെച്ചിരുന്നത്. ഒരുപാട് വർഷത്തെ ഒരു ഡെഡിക്കേഷൻ കൂടിയാണ് പൃഥ്വിരാജിന് ആടുജീവിതം എന്ന ചിത്രം. ഇതിനോടൊപ്പം പൃഥ്വിരാജ് ശരീരവണ്ണം കുറച്ച് പലഭിമുഖങ്ങളിലും എത്തിയപ്പോഴൊക്കെ പറഞ്ഞ ഒരു കാര്യം നിങ്ങൾ കണ്ടിട്ടുള്ള ആടുജീവിതം എന്ന സിനിമയുടെ വേർഷനിലെ എന്റെ രൂപം എന്നത് ഏറ്റവും തടിയുള്ള രൂപമാണ് എന്നെ ഞാൻ പറയൂ.

ഇതിന്റെ എക്സ്ട്രീം ലെവൽ ആണ് ആ ചിത്രത്തിൽ ഞാൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. എന്നാൽ പൃഥ്വിരാജ് അങ്ങനെ പറഞ്ഞപ്പോൾ പോലും ആളുകൾ പറഞ്ഞത് അത് വെറുതെ പറയുകയാകും. അത്രയും ഞെട്ടിപ്പിക്കുന്ന ലുക്ക് ഒന്നുമായിരിക്കില്ല ചിത്രത്തിൽ എന്നതാണ്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. അത്രത്തോളം വല്ലാത്തൊരു ലുക്കിലാണ് പൃഥ്വിരാജിനെ കാണാൻ സാധിക്കുന്നത്. ഇത് പൃഥ്വിരാജ് തന്നെ ആണോന്ന് നമുക്ക് തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു കഥാപാത്രം. വളരെ പെട്ടെന്ന് തന്നെ ഈ കഥാപാത്രം ആളുകളുടെ മനസ്സിലേക്ക് കയറുകയും ചെയ്യുന്നുണ്ട്.

ഇത്രയും വർഷം പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി നൽകിയെങ്കിൽ ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരിക്കും എന്നാണ് പോസ്റ്റർ കണ്ടിട്ട് പ്രേക്ഷകർ എല്ലാം ഒരേപോലെ പറയുന്നത്. അത്രത്തോളം മാറ്റമാണ് ഈയൊരു പോസ്റ്ററിൽ കാണാൻ സാധിച്ചിരിക്കുന്നത്. വളരെ മികച്ച രീതിയിലുള്ള ഒരു പോസ്റ്റർ ആണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Story Highlights: Prithiviraj and Blessy film Aadujeevitham first look poster viral

Most Popular

To Top