Entertainment

“ജനിക്കുന്നത് പെൺകുട്ടി ആവണമെന്ന് ആഗ്രഹിച്ചിരുന്നു. രാജുവിന്റെ ദേഷ്യം അതേപോലെ അവൾക്ക് കിട്ടിയിട്ടുണ്ട്” – മകളെക്കുറിച്ച് പൃഥ്വിരാജും സുപ്രിയയും.|Prithiviraj and Supriya talkes about their daughter

“ജനിക്കുന്നത് പെൺകുട്ടി ആവണമെന്ന് ആഗ്രഹിച്ചിരുന്നു. രാജുവിന്റെ ദേഷ്യം അതേപോലെ അവൾക്ക് കിട്ടിയിട്ടുണ്ട്” – മകളെക്കുറിച്ച് പൃഥ്വിരാജും സുപ്രിയയും.|Prithiviraj and Supriya talkes about their daughter

അച്ഛൻ സുകുമാരന്റെ പാതയിലൂടെ സിനിമയിലേക്ക് വന്ന നടനാണ് പൃഥ്വിരാജും. ഇന്ന് സിനിമയുടെ സമസ്ത മേഖലകളിലും തന്റേതായ ഒരു ഇടം കണ്ടെത്താൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഒരു നല്ല ഭർത്താവ് അല്ലങ്കിൽ പോലും ഒരു നല്ല അച്ഛനാണ് താനെന്ന് പലവട്ടം പൃഥ്വിരാജ് തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ മകൾ അലങ്കൃത ജനിച്ചതിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതം മുഴുവൻ മകളെ കേന്ദ്രീകരിച്ചായി. പ്രത്യേകിച്ച് സുപ്രയുടെ ജീവിതം. എല്ലാ വർഷവും അവസാനം ഞങ്ങൾക്കൊരു യാത്രയുണ്ട്. ഒരൊറ്റ പോക്ക് അങ്ങനെയായിരുന്നു മുൻപ്. ഇപ്പോൾ അങ്ങനെയല്ല മോളുടെ സൗകര്യങ്ങൾ നോക്കണം. ചില റിസോർട്ടുകളിൽ ഒക്കെ കുട്ടികളെ കൊണ്ടുപോകാൻ പറ്റില്ലല്ലോ. കുട്ടികൾക്ക് കളിക്കാൻ സൗകര്യമുള്ള സ്ഥലം വേണം..

കാലാവസ്ഥ അനുകൂലമാവണം. അങ്ങനെയൊക്കെ എന്റെ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിലേക്ക് മാറ്റാനുള്ള ഒരു പ്രവണത ഉണ്ടായിട്ടുണ്ട്. ചേട്ടന്റെ മക്കളെ കണ്ടു തോന്നിയ ഇഷ്ടമാണോ അതോ വീട്ടിൽ ഞങ്ങൾ രണ്ട് ആൺകുട്ടികളായതിനാൽ ആണോ എന്നറിയില്ല എനിക്കൊരു പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. പിന്നെ പൊതുവേ അച്ഛന്മാർക്ക് പെൺകുട്ടികളോട് ആവുമല്ലോ താൽപര്യം. പക്ഷേ സുപ്രിയ ഗർഭിണിയായിരുന്നപ്പോൾ എല്ലാവരും പറഞ്ഞു ഇത് ആൺകുട്ടി എന്ന്. ഞങ്ങൾ പേരുകൾ പോലും ആലോചിച്ചത് ആൺകുട്ടിയുടെതായിരുന്നു. ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാക്കി. അപ്പോഴാണ് എന്റെ ആഗ്രഹം പോലെ ഒരു മകൾ. ചതയമാണ് നക്ഷത്രം.

അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. അലങ്കരിക്കപ്പെട്ടവൾ എന്നാണ് അർത്ഥം. സെൻസ് എന്ന് ഒരു അർത്ഥം കൂടിയുണ്ട്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടാണ് അവൾ ജനിച്ചത്. ഡോക്ടർമാർ പറഞ്ഞിരുന്ന ഡേറ്റിന് ഒരു മാസം മുൻപേ ഷൂട്ടിങ് ഒക്കെ നിർത്തി ഫ്രീയായി രാജു വീട്ടിൽ വന്നു. പക്ഷേ പറഞ്ഞിരുന്നതിന് മൂന്ന് ആഴ്ച കൂടി കഴിഞ്ഞാണ് അവൾ ജനിക്കുന്നതെന്നും സുപ്രിയ ഓർമിക്കുന്നു. രാജുവിന്റെ ദേഷ്യവും അവൾക്കുണ്ടെന്ന് സുപ്രിയ പറയുന്നത് .Story Highlights: Prithiviraj and Supriya talkes about their daughter

“ജനിക്കുന്നത് പെൺകുട്ടി ആവണമെന്ന് ആഗ്രഹിച്ചിരുന്നു. രാജുവിന്റെ ദേഷ്യം അതേപോലെ അവൾക്ക് കിട്ടിയിട്ടുണ്ട്” – മകളെക്കുറിച്ച് പൃഥ്വിരാജും സുപ്രിയയും.|Prithiviraj and Supriya talkes about their daughter

Most Popular

To Top