Entertainment

ഒരു സിനിമ കണ്ടിട്ട് സിനിമയുടെ ഏതൊരു കാര്യത്തെക്കുറിച്ചും പരാമർശിക്കുവാനും വിമർശിക്കുവാനും ഉള്ള പൂർണമായ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്. പൃഥ്വിരാജ്

ഒരു സിനിമ കണ്ടിട്ട് സിനിമയുടെ ഏതൊരു കാര്യത്തെക്കുറിച്ചും പരാമർശിക്കുവാനും വിമർശിക്കുവാനും ഉള്ള പൂർണമായ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്. പൃഥ്വിരാജ് |Prithiviraj talkes about every viewer has the right to comment and criticize any aspect of the movie.

മലയാള സിനിമയെ ഇപ്പോഴും ഒരു ദീർഘവീക്ഷണത്തോടെ മാത്രം നോക്കി കാണുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. നിരവധി ആരാധകനിരയും പൃഥ്വിരാജിനു ഉണ്ട് എന്നതാണ് സത്യം. ഒരു നടൻ എന്നതിലുപരി ഇന്ന് സംവിധായകൻ നിർമ്മാതാവ് എന്ന നിലയിലും തന്റേതായ കഴിവ് തെളിയിക്കുന്നുണ്ട് പൃഥ്വിരാജ്. ഇപ്പോൾ പൃഥ്വിരാജ് പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. സിനിമ കണ്ടിട്ട് ഏതൊരു കാര്യത്തെക്കുറിച്ച് പരാമർശിക്കാനും വിമർശിക്കുവാനും ഉള്ള പൂർണ്ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആർട്ട് ഓഫ് ഫിലിം മേക്കിങ് എന്നത് ഇന്ന് എല്ലാവർക്കും അടുത്ത് അറിയാൻ കഴിയുന്ന ഒന്നായി മാറിയിട്ടുണ്ട്.

എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഫിലിം മേക്കിങ് എന്നും പൃഥ്വിരാജ് പറയുന്നു. സിനിമകളെക്കുറിച്ച് പണ്ട് സംസാരിക്കാനുള്ള വേദികൾ കുറവായിരുന്നു. എന്നാൽ ഇന്ന് നിരവധി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് വേണ്ടി മാത്രമുണ്ട്. അതുകൊണ്ട് വളരെ വേഗത്തിൽ സിനിമ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിയുന്നുണ്ട്. എഡിറ്റോറിയൽ എന്ന ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൃഥ്വിരാജ് ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ തന്നെ സംസാരിച്ചിരുന്നത്. സിനിമകളെ കീറി മുറിച്ച് പരിശോധിക്കുന്ന രീതിയെക്കുറിച്ച് പ്രേക്ഷകർ മാറിയതിനെ എങ്ങനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ ആയിരുന്നു പൃഥ്വിരാജ് ഇത്തരത്തിൽ സംസാരിച്ചിരുന്നത്. സിനിമയെക്കുറിച്ച് മാത്രമല്ല എല്ലാ കാര്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ നടത്താൻ നിരവധി വേദികൾ സജീവമാണ്.

പണ്ട് നമ്മൾ ഒരു സിനിമ കാണുമ്പോൾ അത് കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയണമെങ്കിൽ നമ്മുടെ വീട്ടിലുള്ളവരോട് പറയാമായിരുന്നു. അല്ലെങ്കിൽ ഒരു സുഹൃത്ത് വലയത്തിൽ പറയാം. എന്നാൽ ഇന്ന് സിനിമകളെക്കുറിച്ച് സംസാരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും ഫോറം ഡിസ്കഷൻ പ്ലാറ്റ്ഫോമുകളും ഉണ്ട്. അതുകൊണ്ടു തന്നെ ഇതിനെക്കുറിച്ച് ഒക്കെ സംസാരിക്കാൻ ഇടവും അവസരവും ലഭിക്കുന്നുണ്ട്. ഒരു സിനിമ കണ്ടിട്ട് സിനിമയുടെ ഏതൊരു കാര്യത്തെക്കുറിച്ചും പരാമർശിക്കുവാനും വിമർശിക്കുവാനും ഉള്ള പൂർണമായ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്. അത് ആരോഗ്യകരമായ കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്.
Story Highlights: Prithiviraj talkes about every viewer has the right to comment and criticize any aspect of the movie.

Most Popular

To Top