ആ താരകുടുംബം ഒരുമിച്ചപ്പോൾ..! സിനിമയ്ക്കപ്പുറമുള്ള സൗഹൃദം കാത്തു സൂക്ഷിച്ച് പൃഥ്വിരാജും മോഹൻലാലും.❤️ Prithviraj and Mohanlal’s pictures❤️

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താൽപര്യമാണ്. ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മോഹൻലാലും പ്രിഥ്വിരാജും. ഇരുവരും ഒരുമിക്കുമ്പോൾ അത് വലിയ ആഘോഷം തന്നെയാണ് ആരാധകരെ സംബന്ധിച്ചിടത്തോളം. ലൂസിഫർ, ബ്രോഡാഡി എന്നീ വിജയ ചിത്രങ്ങളിൽ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതായിരുന്നു. ഇരുവരും തമ്മിലും വലിയ ഒരു സൗഹൃദവലയം ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

സിനിമയുടെ ഭാഗമായും അല്ലാതെയും ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തിരികെ വീട്ടിലേക്ക് എന്ന ക്യാപ്ഷനോടെയാണ് മോഹൻലാലിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സുപ്രിയ പൃഥ്വിരാജ്,സുചിത്ര മോഹൻലാൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. പൃഥ്വിരാജും മോഹൻലാലും തമ്മിലുള്ള ഒരു സൗഹൃദം തന്നെയാണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇരുവരും ഒരുമിച്ച് എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രണ്ടുപേരും. അടുത്ത കുറച്ചുകാലങ്ങളായി പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
ജോർദാനിൽ നിന്നും മടങ്ങിയെത്തിയശേഷം എടുത്ത ചിത്രങ്ങൾ ആണ് ഇത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന കടുവ എന്ന ചിത്രം റിലീസിന് എത്താൻ കാത്തിരിക്കുകയാണ്. പൃഥ്വിരാജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ഈ ചിത്രം എത്രത്തോളം വ്യത്യസ്തതയാർന്നത് ആണ് എന്നറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ് ഉള്ളത്. നിരവധി ആളുകളാണ് ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് മോഹൻലാലും.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രമാണ് ഇനി അടുത്തതായി പുറത്ത് വരാനിരിക്കുന്നത്. ലൂസിഫർ രണ്ടാം ഭാഗം ഈ വർഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രിഥ്വിരാജ് അടുത്ത കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ലൂസിഫർ രണ്ടാം ഭാഗത്തിൽ ആരൊക്കെയാണ് മറ്റ് പ്രധാന താരങ്ങളായി എത്തുന്നതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ടോവിനോ തോമസ്, മഞ്ജുവാര്യർ, വിവേക് ഒബ്രോയ്,സാനിയ ഇയ്യപ്പൻ, ബൈജു തുടങ്ങിയവരായിരുന്നു ആദ്യഭാഗത്തിൽ ഉണ്ടായിരുന്നത്.
Story Highlights:Prithviraj and Mohanlal’s pictures
