Entertainment

സ്വാഭാവികമായ അഭിനയം കാഴ്ച്ചവയ്ക്കാനും പ്രേക്ഷകരെ അനായാസം കൂടെക്കൂട്ടാനും പൃത്ഥ്വിരാജിന് അറിയില്ല.

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ പുതിയ ചിത്രം ബ്രോ ഡാഡി റിലീസായത്.. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആയിരുന്നു ചിത്രം എത്തിയത്. മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിൽ ആയിരുന്നു ചിത്രത്തിൽ എത്തിയത്.ചിത്രത്തെ വിമർശിച്ചു കൊണ്ടും അല്ലാതെയും ഒക്കെ ഒരുപിടി പ്രതികരണം ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്.

ഇപ്പോൾ ശ്രദ്ധനേടുന്നത് മൂവീസ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ ഒരാൾ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും കുറിച്ചെഴുതിയ വാക്കുകളാണ്..ചാക്കോച്ചന്റ്റെയും പൃഥ്വിരാജിനെയും അഭിനയത്തെ വിലയിരുത്തിക്കൊണ്ടാണ് രാഹുൽ വിജയൻ എന്നൊരാൾ ഈ കുറിപ്പ് പങ്കുവെച്ചിരുന്നത്. ആ കുറുപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്….വളരെക്കാലം എനിക്ക് ഇഷ്ടമില്ലാതിരുന്ന നടനാണ് കുഞ്ചാക്കോ ബോബൻ..,കൃത്യമായിപ്പറഞ്ഞാൽ..ഏതാണ്ട് അനിയത്തിപ്പ്രാവ് മുതൽ ടിയാൻ്റെ രണ്ടാം വരവിൽ ചെയ്ത ‘ സീനിയേഴ്സ് ‘ വരെ തുടർന്നിരുന്നു ആ ഇഷ്ടക്കേട്.പക്ഷേ.

ഇതിനിടയിൽ ചാക്കോച്ചൻ എന്ന് ഇഷ്ടക്കാരാൽ വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബൻ്റെ പലസിനിമകളും ആസ്വദിച്ച് കാണുകയും കൈയ്യടിക്കുകയും വരെ ചെയ്തിട്ടും അയാളെ അംഗീകരിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.സത്യം ശിവം സുന്ദരം.., നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടും..!ചെറിയശരീരവും പതിഞ്ഞ ശബ്ദവും അടികൊടുക്കുന്നതിനേക്കാൾ കൊള്ളുന്നതരത്തിലുള്ള കഥാപാത്രങ്ങളും ഒക്കെക്കൂടി ‘ എന്തുചെയ്താലും ഒരു weight തോന്നിക്കുന്നില്ല ‘ എന്നൊക്കെയായിരുന്നു അന്നെല്ലാം ഞാൻ പറഞ്ഞിരുന്ന പ്രധാനകാരണം.!പക്ഷേ.. പിന്നീട് മനസ്സ് കുറേക്കൂടി പാകപ്പെടുകയും നായക സങ്കല്പങ്ങൾ തന്നെ മാറിമറിയുകയും ചെയ്തു , ഒപ്പം ചാക്കോച്ചൻ സിനിമയിലേക്ക് മടങ്ങിവരികയും നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ ശക്തമായ സാന്നിദ്ധ്യമാകുകയും ചെയ്തു.

ഇക്കാലത്തിനിടയ്ക്ക് ( അനിയത്തിപ്പ്രാവ് മുതൽ ‘ഭീമൻ്റെവഴി ‘ വരെയെത്തിനില്ക്കുന്ന സിനിമായാത്രയിൽ..)കുഞ്ചാക്കോ ബോബൻ്റെ പ്രകടനം മോശമായി എന്ന് തോന്നിയ ഒരൊറ്റ കഥാപാത്രമോ മുഹൂർത്തമോ ഇല്ലാഞ്ഞിട്ടും ആ നടനോട് എന്തിനായിരുന്നു അനിഷ്ടം എന്ന ചോദ്യം ഇടയ്ക്കിടക്ക് എന്നെ വന്ന് ശല്യപ്പെടുത്താറുണ്ട്..!!എങ്കിലും..ഏത് കഥാപാത്രത്തേയും അനായാസം അവതരിപ്പിക്കുന്ന പ്രതിഭാശാലിയാണ് കുഞ്ചാക്കോ ബോബൻ എന്നത് വൈകിയാണെങ്കിലും തിരിച്ചറിയാനും അംഗീകരിക്കാനും കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനുമാണ്.

എന്നാൽ..ഒരു സംവി ധായകനായിത്തീർന്നിട്ടും തന്നിലെ നടന് ഒട്ടും പുരോഗതി കൈവരിക്കാനാകാത്ത തീരെ വഴക്കമില്ലാത്ത നടനായ പ്രിത്ഥ്വിരാജിനെ ബ്രോഡാഡിയിൽ കണ്ടപ്പോഴാണ് മേല്പറഞ്ഞ കുറ്റബോധം മൂർച്ഛിച്ചതെന്നുപറയാം .നന്ദനം , ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ പൃത്ഥ്വിരാജിൻ്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ശബ്ദത്തിലും ശരീരഭാഷയിലും ഏറെ പ്രയാസം പ്രകടിപ്പിക്കുന്നവരാണ് ., മുക്കലും മൂളലും കനത്ത ശ്വാസോഛ്വാസങ്ങളും കൊണ്ട് പ്രേക്ഷകനെത്തന്നെ ബുദ്ധിമുട്ടിക്കുന്നവയാണ്.എന്നോ തുടങ്ങിവച്ച അതേ മുക്കലും മൂളലും ആയാസവും പൃത്ഥ്വി ഇന്നും പേറുകയാണ്, .. കാവിയ തലൈവനിലെ’ ഗോമതി പാണ്ഡ്യ’ നെ പോലെ ഉയിരുകൊടുത്തഭിനയിക്കുന്ന നടനായി വിരിച്ചു വച്ച മസിലൻ കൈയ്യുകളുമായി അയാൾ പാരമ്പര്യാഭിനയം കാഴ്ച്ചവച്ച് മരിക്കുകയാണ്.!യഥാർത്ഥത്തിൽ..

മലയാളസിനിമയുടെ ബ്രാൻഡ് അംബാസിഡർ ആകാൻ കൊതിയ്ക്കുന്ന ഒരു നടൻ ഇത്തരത്തിൽ അപക്വമായ അഭിനയമല്ല കാഴ്ച്ചവയ്ക്കേണ്ടത്.Acting is what reacting എന്ന് കൊച്ചുകുട്ടികൾക്ക് പോലും ധാരണയുള്ള ഇക്കാലത്ത് പ്രത്യേകിച്ചും.!Ego ഹർട്ട് (hurt) ആകില്ലെങ്കിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പൃത്ഥ്വിയോട് പറയാനുള്ളത്..,അടുത്ത ഒരു സിനിമ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കണമെന്നും , ആ സീനിയർ നടനിൽ നിന്നും സ്വാഭാവികാഭിനയ രഹസ്യം സ്വായത്തമാക്കണമെന്നുമാണ്.

മണിരത്നമോ ,മോഹൻലാലോ പോലും താങ്കളിലെ നടനെ മെച്ചപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ട്.. ഒരു അവസ്സാന ശ്രമം എന്ന നിലയിൽ ചാക്കോച്ചനിലേക്ക് ശ്രദ്ധതിരിയ്ക്കാവുന്നതും അഭിനയപാഠങ്ങൾ സസൂഷ്മം പഠിക്കാവുന്നതുമാണ്.!കുഞ്ചാക്കോ ബോബനെപ്പോലെ സ്വാഭാവികമായ അഭിനയം കാഴ്ച്ചവയ്ക്കാനും പ്രേക്ഷകരെ അനായാസം കൂടെക്കൂട്ടാനും പൃത്ഥ്വിരാജിനും കഴിയട്ടെ എന്നാശംസിക്കുന്നു..!!

Most Popular

To Top