Entertainment

ബറോസിൽ  നിന്നും പിന്മാറാനുള്ള കാരണം തുറന്നുപറഞ്ഞ് പൃഥ്വിരാജ് ?നഷ്ടമായത് മികച്ച അവസരമെന്ന്  പൃഥ്വിരാജ് 

ബറോസിൽ  നിന്നും പിന്മാറാനുള്ള കാരണം തുറന്നുപറഞ്ഞ് പൃഥ്വിരാജ് ?നഷ്ടമായത് മികച്ച അവസരമെന്ന്  പൃഥ്വിരാജ് 

മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാൽ ആദ്യമായി സംവിധായകൻറെ  കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്സ്. ഡയറക്ടർ ബൈ മോഹൻലാൽ എന്ന സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്ന നിമിഷം മുതൽ പറഞ്ഞ ഒരു പേര് പൃഥ്വിരാജ്  ചിത്രത്തിലുണ്ടാകും എന്നതായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിൽ  നിന്നും പിന്മാറിയെന്നും അറിയാൻ സാധിച്ചിരുന്നു. ചിത്രത്തിൽ നിന്നും പിന്മാറാനുള്ള കാരണം ആടുജീവിതത്തിൻറെ ചിത്രീകരണം ആരംഭിച്ചതാണെന്ന്  പുറത്തുവന്ന വാർത്ത . ഇപ്പോൾ ഇതിനെ കുറിച്ച് പ്രിത്വിരാജ് തന്നെ പറയുന്നുണ്ട് വാക്കുകൾ ഇങ്ങനെയാണ്..

ആടുജീവിതത്തിന്റെ  ചിത്രീകരണം ആരംഭിച്ചത് കൊണ്ട് ബറോസിന്റെ ഭാഗമാകാൻ കഴിയാതെപോയി. ആ സിനിമയുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരം ആയിരുന്നു ബറോസ്. ബറോസ് സൈറ്റിൽ ഉണ്ടായിരുന്നപ്പോൾ ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് പഠിക്കേണ്ടത് എന്നായിരുന്നു ശ്രദ്ധ. ഫുൾടൈം  ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തിൽ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രീഡി ഫെസിലിറ്റി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

 കൂടുതൽ ദിവസം അവിടെ നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ പൊളിച്ചേനെ എന്ന് തോന്നിയിരുന്നതായും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് സിനിമയിൽ തിരിച്ചു ജോയിൻ ചെയ്യാൻ പറ്റാത്തതിലുള്ള നഷ്ടബോധം അതുതന്നെയായിരുന്നു എന്നാണ് പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നത്. പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറി എന്നറിഞ്ഞപ്പോൾ പലതരത്തിലുമുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. 

Most Popular

To Top