താൻ അഭിനയിച്ച സിനിമകളൊന്നും മകൾ കണ്ടിട്ടില്ല, കാണിക്കുകയും ഇല്ല, കാരണം പറഞ്ഞു പൃഥ്വിരാജ്.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് പൃഥ്വിരാജ്.

അടുത്ത കാലത്തായിരുന്നു സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ചിത്രമായ ജനഗണമന എന്ന ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ തന്നെ വലിയ തോതിൽ ആളുകൾക്കിടയിൽ ഒരു തരംഗം തീർത്തു. നന്ദനം എന്ന സിനിമയിലൂടെയാണ് ആദ്യമായി മലയാള സിനിമയുടെ മുൻപിലേക്ക് പ്രത്യക്ഷപ്പെടുന്നതെങ്കിലും, പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഇപ്പോൾ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ അഭിനയിച്ച സിനിമകളൊന്നും തന്റെ മകൾ കണ്ടിട്ടില്ല എന്ന് രാജു വെളിപ്പെടുത്തുന്നത്.

തൻറെ സിനിമകൾ എന്ന് മാത്രമല്ല പൊതുവേ സിനിമകളൊന്നും മകളെ കാണിക്കാറില്ല എന്ന് പൃഥ്വിരാജ് പറയുന്നു. അതിൻറെ കാരണം പൃഥ്വിരാജ് വ്യക്തമാക്കുന്നുണ്ട്. എൻറെ സിനിമകൾ മകൾ ഒന്നു പോലും കണ്ടിട്ടില്ല. എന്റെ സിനിമകളിൽ മാത്രമല്ല മിക്ക സിനിമകളും മക്കളെ കാണിച്ചിട്ടില്ല. പൊതുവേ അവളുടെ സ്ക്രീൻ ടൈം വളരെ കുറവാണ്. കഴിഞ്ഞ രണ്ടു വർഷമായി ക്ലാസ്സ് എല്ലാം ഓൺലൈൻ ആയതുകൊണ്ട് മാത്രമാണ് കൂടുതൽ സ്ക്രീനിനു മുന്നിൽ ഇരിക്കേണ്ടിവരും. കൂടുതൽ പുസ്തകങ്ങൾ എല്ലാം വായിക്കാൻ ആണ് അവൾക്ക് താൽപര്യം. സിനിമകൾ സ്വയം മനസ്സിലാക്കേണ്ടതാണ്.

അതിനുള്ള പക്വത എത്തുമ്പോൾ അവർ കണ്ടു തുടങ്ങട്ടെ. ഉദാഹരണമായി ജനഗണമന പോലെ ഒരു ചിത്രം അവൾക്ക് കണ്ടാൽ മനസ്സിലാവില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ കൂടെ ഇരുന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. അതിൻറെ ആവശ്യമില്ലല്ലോ. അവൾ അത് കാണാനുള്ള പക്വത വരട്ടെ എന്നായിരുന്നു പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്.

ഇരുവരും ഒരുമിച്ച് കണ്ട ഒരു ചിത്രമുണ്ടെന്നും താരം വെളിപ്പെടുത്തി. കുട്ടികൾക്ക് കാണാവുന്ന സിനിമകൾ മലയാളത്തിൽ അധികം ഇറങ്ങുന്നില്ല എന്നും അതുകൊണ്ടാണ് ഒരുമിച്ചിരുന്ന് സിനിമകൾ കാണാത്തത് എന്നും മകളോട് പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു. കുട്ടികൾക്ക് കാണാവുന്ന ചിത്രങ്ങൾ ഇറക്കു എന്ന്. ആ ആലോചനയിലാണ് എന്നും താരം പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top